ഡിജിറ്റല്‍ ലഹരിക്ക് വിട; അറിവിന്റെ ലോകത്തേക്ക് കൂടുമാറ്റം: കുട്ടികളുടെ ഫോണ്‍ അടിമത്തം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ .

ബെംഗളുരു: കുട്ടികള്‍ അമിതമായി മൊ ബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന തില്‍ വിഷമിക്കുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി വിദ്യാഭ്യാസവകുപ്പി ന്റെ ‘മൊബൈല്‍ മാറ്റിവയ്ക്കു , പുസ്തക മെടുക്കൂ’ പദ്ധതി. മൊബൈല്‍ ഫോണ്‍ അടിമത്തം മൂലം കുട്ടികള്‍ക്ക് പാഠ്യ വിഷയങ്ങളിലും സ്‌പോര്‍ട്‌സ് ഉള്‍പ്പെടെ കായിക പ്രവര്‍ത്തനങ്ങളിലും താല്‍പര്യം കുറയുന്നതു തടയാനാണു പദ്ധതി.

കുട്ടികളുടെ ഫോണ്‍ ഉപയോഗം കൂടുന്നതില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, കുട്ടികള്‍ അടുത്തുള്ളപ്പോള്‍ മാതാപിതാക്കള്‍ മൊബൈല്‍ ഫോണില്‍ മുഴുകരുത്. പകരം, പുസ്തകങ്ങള്‍ വായിച്ചു കുട്ടികള്‍ക്കു മാതൃകയാകണം. കുട്ടികളില്‍ വായനയോടു താല്‍പര്യം വളര്‍ത്താന്‍ ഇതു സഹായിക്കും.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഇക്കാര്യം അധ്യാപകര്‍ രക്ഷിതാക്കളെ അറിയിക്കണം. കുട്ടികള്‍ എന്തുകൊണ്ടാണ് മൊബൈല്‍ ഫോണിന് അടിമപ്പെടുന്നതെന്നും അവര്‍ എന്താണു ഫോണില്‍ കാണുന്നതെന്നും മാതാപിതാക്കള്‍ അറിയണം. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ കാണുന്നതു നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോ ഗസ്ഥര്‍ക്കു പുറമേ വനിതാ ശിശുക്ഷേമ വകുപ്പ്, കുടുംബാരോഗ്യ ക്ഷേമവകുപ്പ്, പൊലീസ് തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാണ്

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts