എക്‌സ്പ്രസ് വേയിൽ ഇനി അടിയന്തര സേവന കേന്ദ്രങ്ങള്‍ അറിയാം; ക്യുആര്‍ കോഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചു

ബെംഗളുരു, മൈസൂരു ബെംഗളൂരു എക്‌സ്പ്രസ് വേയില്‍ (എന്‍എച്ച്-275) യാത്രക്കാര്‍ക്ക് തൊട്ടടുത്ത അടിയന്തര സേവന കേന്ദ്രങ്ങള്‍ അറിയാന്‍ ക്യുആര്‍ കോഡ് സ്‌കാനര്‍ ഉള്ള സൂചനാ ബോര്‍ഡുകള്‍ സജ്ജീകരിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ആശുപ്രതി, പൊലീസ് സ്റ്റേഷന്‍, പെട്രോള്‍ പമ്പ്, ഹോട്ടല്‍, ടോള്‍ ബൂത്തുകള്‍, ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍, ശുചിമുറികള്‍ തുടങ്ങിയവ എവിടെയാണെന്നറിയാം. നിശ്ചിത കിലോമീറ്റര്‍ ഇടവേളകളിലാണ് ഇത്തരം സൂചനാ ബോര്‍ഡുകള്‍.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

118 കിലോമീറ്ററുള്ള 10 വരി എക്‌സ്പ്രസ് വേ 2023ലാണു ഗതാഗതത്തിനു തുറന്നുകൊടുത്തത്. വാഹനാപകടങ്ങള്‍ വര്‍ ധിച്ചപ്പോള്‍ വേഗ നിര്‍ണയ ക്യാമറകള്‍ സ്ഥാപിച്ചു, ഇതോടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിഞ്ഞു. 6 വരി പ്രധാന പാതയും ഇരുവശങ്ങളില്‍ 2 വരി സര്‍വീസ് റോഡുമാണുള്ളത്. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടറുകള്‍, ട്രെയിലറുകള്‍ എന്നിവയ്ക്ക് സര്‍വീസ് റോഡുകളിലൂടെ മാത്രമാണ് യാത്രാനുമതി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ടോള്‍ നിരക്കാണ് എക്‌സ്പ്രസ് വേയില്‍ ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts