ലോറി ബൈക്കിലിടിച്ച് ദാരുണ അപകടം: ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബെലഗാവി ജില്ലയിലെ റായ്ബാഗ് താലൂക്കിലുണ്ടായ ദാരുണ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അലഖനൂർ ഗ്രാമത്തിന് സമീപം ജാംഖണ്ഡി-മിറാജ് സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭർത്താവും ഭാര്യയും ഏഴ് വയസ്സുള്ള മകളുമാണ് മരിച്ചത്. ഗിരേപ്പ കുന്ദ്രാലി, മഞ്ജുള കുന്ദ്രാലി (27) ആരാധ്യ കുന്ദ്രാലി (7) എന്നിവരാണ് മരിച്ചത്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

മഹാരാഷ്ട്രയിലെ മിറാജിൽ നിന്നും ജാംഖണ്ഡിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു കുന്ദ്രാലിയും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് അമിതവേഗതയിൽ വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ മൂവരും മരണപ്പെട്ടു.

സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. അമിതവേഗതയാണോ അതോ മറ്റ് ഡ്രൈവിംഗ് പിഴവുകളാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts