കേരളം കാണാനെത്തുന്ന കന്നഡിഗരുടെ എണ്ണത്തിൽ വർധന; കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കര്‍ണാടക മൂന്നാമത്

ബെംഗളുരു: കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കര്‍ണാടക മൂന്നാം സ്ഥാനത്താണെന്നു കേരള ടൂറിസം വകുപ്പ് ഇന്‍ഫര്‍ മേഷന്‍ ഓഫിസര്‍ ബാബു മഹേന്ദ്രന്‍ പറഞ്ഞു. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ കേരള ടൂറിസം വകുപ്പ് നഗരത്തില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

കേരള വിനോദ സഞ്ചാരത്തിനു കൊച്ചി മുസരീസ് ബിനാലെ മുതല്‍കൂട്ടാണ്. വേനലവധിക്കു മുന്നോടിയായി വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ബെംഗളുരു, ചെന്നൈ എന്നിവിടങ്ങളില്‍ റോഡ് ഷോ നടത്തി. വരും ദിവസങ്ങളില്‍ ലക്‌നൗ, കൊല്‍ക്കത്ത, ഹൈദരാബാദ്, ഇന്‍ഡോര്‍ എന്നീ നഗരങ്ങളിലും റോഡ് ഷോ നടത്തും. കേരളത്തിലെ വടക്കന്‍ ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

വരുന്ന അവധിക്കാലത്തു വിദേശ സഞ്ചാരികളുടെ വരവ് കൂടുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറുതുരുത്തി കഥകളി സ്‌കൂള്‍ ഡയറക്ടര്‍ കലാമണ്ഡലം ഗോപാല്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ കേരളത്തിലെ തനതു കലാരൂപങ്ങളുടെ പ്രദര്‍ശനവുമു ണ്ടായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts