ഗൈഡുമായി നഗരം ചുറ്റാൻ ഇനി ഡബിള്‍ ഡെക്കർ; ടിക്കറ്റ് നിരക്കും റൂട്ടും മറ്റ് വിശദാംശങ്ങൾ

ബെംഗളുരു: നഗരക്കാഴ്ച മതിവ രുവോളം ആസ്വദിക്കാന്‍ ഹോപ് ഓണ്‍ ഹോപ് ഓഫ് അമ്പാരി ഡബിള്‍ ഡെക്കര്‍ ബസുകളുടെ നഗര പര്യടനം ആരംഭിച്ചു. കര്‍ണാടക ടൂറിസം വികസന കോര്‍പറേഷന്റെ (കെഎസ്ടിഡി സി) 3 ബസുകളാണ് രാവിലെ 10.30 മുതല്‍ രാത്രി 8 വരെ നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നട ത്തുക.

ബസുകളുടെ ഫ്‌ലാഗ് ഓഫ് ടൂറിസം മന്ത്രി എച്ച്.കെ.പാട്ടീല്‍ നിര്‍വഹിച്ചു. മൈസൂരുവില്‍ നേര
ത്തെ കെഎസ്ടിഡിസി ആരംഭിച്ച അമ്പാരി ബസുകള്‍ വിജയമായിരുന്നു. 27 വര്‍ഷത്തിനു ശേഷമാണ് ബെംഗളൂരു നഗരത്തില്‍ ഡബിള്‍ ഡെക്കര്‍ ബസുകളെത്തുന്നത്. ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ ബി എംടിസി നേരത്തെ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും നടത്തിപ്പ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങി.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

രവീന്ദ്ര കലാക്ഷേത്രയില്‍നിന്ന് പുറപ്പെടും

ജെസി റോഡിലെ രവീന്ദ്ര കലാക്ഷേത്രയില്‍ നിന്നാണ് അമ്പാരി ബസ് പുറപ്പെടുക ഹഡ്‌സണ്‍ സര്‍ക്കിള്‍, ടൗണ്‍ ഹാള്‍, വിശ്വേശ്വരയ്യ മ്യൂസിയം, വെങ്കട്ടപ്പ ആര്‍ട്ട് ഗാലറി, കബ്ബണ്‍ പാര്‍ക്ക്, ചിന്നസ്വാമി സ്‌റ്റേഡിയം, വിധാന്‍ സൗധ, കെആര്‍ സര്‍ക്കിള്‍, കോര്‍പറേഷന്‍ സര്‍ക്കിള്‍ വഴി ഒന്നരമണിക്കൂറിനു ശേഷം തിരിച്ച് രവീന്ദ്രകലാക്ഷേത്രയിലെത്തും.
ഓരോ സ്ഥലത്തും ബസ് എത്തുമ്പോള്‍ ഗൈഡ് കന്നഡയിലും ഇംഗ്ലിഷിലും സ്ഥലങ്ങക്കുറിച്ചു വിവരിക്കും.
അടുത്ത മാസത്തോടെ നഗത്തിലെ 26 വിനോദസഞ്ചാര
കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി സര്‍വീസ് വിപുലീകരിക്കും.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

40 പേര്‍ക്ക് യാത്ര ചെയ്യാം

തുറന്ന അപ്പര്‍ ഡെക്കിലും താഴത്തെ എസി ഡെക്കിലും 20 പേര്‍ക്കും വീതം യാത്ര ചെയ്യാം. ഇരു ഇടങ്ങളിലും യാത്ര ചെയ്യാന്‍ 180 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനായും രവിന്ദ്ര കലാക്ഷേത്രയിലെ കൗണ്ടറില്‍ നിന്നും ടിക്കറ്റെടുക്കാം. വെബ്‌സൈറ്റ്:kstdc.co

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts