തെരുവു നായയ്ക്കു തീറ്റ കൊടുക്കുന്നവരും നായപ്രേമികളും ആക്രമണത്തിന് ഉത്തരവാദികള്‍: സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവു നായ കടിയേല്‍ക്കുന്ന സംഭവങ്ങളില്‍ സംസ്ഥാനങ്ങളോട് കനത്ത നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് സുപ്രീംകോടതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവു മൃഗങ്ങളെ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

നായപ്രേമികളും ഭക്ഷണം നല്‍കുന്നവരും നായ കടിച്ച സംഭവങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കുമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഒന്നും ചെയ്യാത്തതിനാല്‍ കുട്ടികളേയോ പ്രായമായവരേയോ നായ കടിക്കുന്നു.

  പാചകവാതക ക്ഷാമം: റേഷൻ കടകൾ വഴിയും പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി

ഇവരുടെ പരിക്കിനും മരണങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകളോട് കനത്ത നഷ്ടപരിഹാരം നല്‍കാന്‍ ഞങ്ങള്‍ ആവശ്യപ്പെടും. കൂടാതെ തെരുവു നായ്ക്കളെ പോറ്റുന്നവരുടെ മേല്‍ ഉത്തരവാദിത്തം ചുമത്തപ്പെടും. നായ്ക്കള്‍ 9 വയസുള്ള കുട്ടിയെ ആക്രമിക്കുമ്പോള്‍ ആരാണ് ഉത്തരവാദിയാകേണ്ടത്?

അവയ്ക്ക് ഭക്ഷണം നല്‍കുന്ന സംഘടനയാണോ? ഈ പ്രശ്‌നത്തിന് നേരെ കണ്ണടയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു”. റോഡുകളില്‍ അലഞ്ഞു തിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യണമെന്ന് അധികാരികളോട് നിര്‍ദേശിച്ച 2025 നവംബര്‍ 7ലെ ഉത്തരവ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us