ബെംഗളൂരു: വരും ദിവസങ്ങളില്‍ ബെംഗളൂരുവിലെ രാത്രികാല താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്ന് നഗരം തണുത്തു വിറയ്ക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇതിന് മുന്‍പ് നഗരത്തിലെ താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നത് 2016 ഡിസംബര്‍ 11 നാണ്. ഞായറാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഡിസംബറില്‍ സാധാരണ ബെംഗളൂരുവില്‍ രേഗപ്പെടുത്തുന്ന കുറഞ്ഞ താപനില ശരാശരി 16.4 ഡിഗ്രി സെല്‍ഷ്യസാണ്
Read MoreYear: 2025
ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍സുഹൃത്ത് അറസ്റ്റില്‍; കൊലപതാകം ബെംഗളൂരുവില്‍ നിന്ന് അവധിക്കായി നാട്ടിലെത്തിയപ്പോൾ
കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചതായാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. മലയാറ്റൂര്‍ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യുടെ മൃതദേഹം ചൊവ്വാഴ്ച സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയിരുന്നു.ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതാണെന്ന് അലന്‍ പറഞ്ഞു. ചിത്രപ്രിയ അലനൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപ സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസമായി…
Read Moreകൊച്ചിയിലേക്ക് 6,000 രൂപ; ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ സ്വകാര്യ ബസുകളിൽ കൊള്ളാനിരക്ക്; നിരക്ക് കുത്തനെ കൂട്ടിയത് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതോടെ
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കൽ പതിവായതും ക്രിസ്മസ് – പുതുവത്സര അവധിയും കണക്കിലെടുത്തു കേരളമുൾപ്പെടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർത്തി സ്വകാര്യ ബസുകൾ. മിക്ക ട്രെയിനുകളും വെയ്റ്റിങ് ലിസ്റ്റിലായതിനാലും വിമാനങ്ങൾ റദ്ദാക്കുന്നതിനാലും അവധിക്കു നാട്ടിൽ പോകാൻ ഒട്ടേറെ മലയാളികൾ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. കേരള, കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉടലെടുത്തതോടെ അവസരം മുതലെടുത്താണു ബസുകൾ നിരക്കു വർധിപ്പിക്കുന്നത്. അവധിയോടനുബന്ധിച്ചു ബെംഗളൂരുവിൽ നിന്നു ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും നിരക്ക് ഉയർത്തി. ക്രിസ്മസ് യാത്രാ…
Read Moreപൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും ചോദ്യമുന്നയിച്ച് സുപ്രീം കോടതി
ഡൽഹി: പൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സുപ്രീം കോടതി. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹർജി പരിഗണിക്കവേയാണ് പരാമർശം. സന്നദ്ധസംഘടനയായ ആത്മദീപ് നൽകിയ ഹർജിയാണ് പരിഗണിച്ചത്. സിഎഎ പ്രകാരം നൽകിയ അപേക്ഷകൾ പരിഗണിച്ചിട്ടില്ലെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷക കരുണ നന്ദി ചൂണ്ടിക്കാട്ടി. അപേക്ഷകളിൽ തീരുമാനമാകുമ്പോഴേക്കും എസ്‌ഐആർ അവരെ പുറത്താക്കുമെന്നും പറഞ്ഞു. എന്നാൽ, ഇതുവരെ പൗരത്വം ലഭിക്കാത്തവരെ എങ്ങനെ ഉൾപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. സിഎഎ പ്രകാരം അവർക്ക് പൗരത്വം ലഭിച്ചേക്കാം. പക്ഷേ, അതിന് ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതിന് മുൻപായി വോട്ടർപട്ടികയിൽ…
Read Moreനടിയെ ആക്രമിച്ച കേസ്; ശക്തമായ തെളിവുകൾ മുൻനിർത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ; ദിലീപിൻറെ വാദങ്ങൾക്ക് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച തെളിവുകൾ അറിയാൻ വായിക്കാം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ തെളിവുകൾ മുൻനിർത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ. കേസിൽ നടൻ ദിലീപ് ഉയർത്തിയ വാദങ്ങൾ നിഷേധിക്കാൻ പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച തെളിവുകൾ ഇങ്ങനെ: • സംഭവത്തിന്റെ എതാനും നാളുകൾക്കുമുൻപുള്ള ദിവസങ്ങളിൽ പൾസർ സുനി ദിലീപിനോടൊപ്പം തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയിലും സിനിമാ ലൊക്കേഷനിലു ഒരേ സമയത്തുള്ളതിന്റെ ഫോട്ടോയുണ്ട്. ദിലീപിന്റെ കാരവന്റെ സമീപത്ത് സുനി നിൽക്കുന്ന ഫോട്ടോയുമുണ്ട്. • നടിയെ തട്ടിക്കൊണ്ടുപോയ 2017 ഫെബ്രുവരി 17-ന് രാവിലെ 11-ന് സ്വിച്ച് ഓഫ് ചെയ്ത ദിലീപിന്റെ ഫോൺ പിന്നീട് ഓണാക്കുന്നത് രാത്രി 9.30-ന്. ഇതിൽ…
Read Moreവാദപ്രതിവാദങ്ങൾ വീണ്ടും ചൂട് പിടിക്കുന്നു; ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ടിപ്പുവിൻ്റെ മാത്രമല്ല ലാദൻ്റെ വരെ ജയന്തി കോൺഗ്രസ് ആഘോഷിക്കുമെന്ന് ബിജെപി
ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചർച്ചകൾക്ക് വഴിതെളിച്ച ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ വീണ്ടും ചൂട് പിടിക്കുന്നു. കർണാടക നിയമസഭയിൽ കോൺഗ്രസ് എംഎൽഎ വിജയാനന്ദ് കാശപ്പനവർ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയമാണ് പുതിയ തർക്കങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. സർക്കാർ നടത്തുന്ന പരിപാടി എന്ന നിലയിൽ ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായിരുന്നു വിജയാനന്ദ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ ടിപ്പു ജയന്തി തുടച്ചയായി ഉപേക്ഷിക്കുന്നതിനെയും വിജയാനന്ദ് ചോദ്യം ചെയ്തു. ‘എന്ത് കൊണ്ടാണ് നമ്മൾ ആഘോഷിക്കാതിരിക്കുന്നത്. അത് തെറ്റാണ്. ഈ പ്രീതിപ്പെടുത്തൽ കൊണ്ട് എന്ത് ചെയ്യാൻ…
Read Moreഅന്തഃസംസ്ഥാന ബസ് സർവീസ് നിർത്തിവെച്ചു
ബെംഗളൂരു : ബെളഗാവിയിൽ കർണാടക നിയമസഭാസമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തുനിന്ന് മഹാരാഷ്ട്രയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചു. ബെളഗാവി മഹാരാഷ്ട്രയോട് കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനാപ്രവർത്തകരും മഹാരാഷ്ട്ര ഏകീകരൺ സമിതിയും (എംഇഎസ്) പ്രതിഷേധവുമായി എത്തിയതോടെയാണ് നടപടി. കർണാടകത്തിൽനിന്ന് കോലാപുർ അടക്കം മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയിരിക്കുന്നത്. കർണാടകത്തിൽനിന്നെത്തിയ ബസുകളിൽ ജയ് മഹാരാഷ്ട്ര എന്നെഴുതിയ സ്റ്റിക്കറുകൾ പതിക്കുകയും ബെളഗാവിയിൽ നിയമസഭാസമ്മേളനത്തിന് സമാന്തരമായി പ്രത്യേക യോഗം ചേരാൻ എംഇഎസ് നീക്കം ആരംഭിക്കുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇതോടെ ബെളഗാവി നഗരത്തിലും അതിർത്തിപ്രദേശത്തും പോലീസ് സുരക്ഷ ശക്തമാക്കി.
Read Moreഭരണഘടനയും ഭഗവദ്ഗീതയും ഒന്ന്,’ വിവാദമായി പവൻ കല്യാണിന്റെ പരാമർശം
അമരാവതി: ഇന്ത്യൻ ഭരണഘടനയും ഭഗവദ് ഗീതയും ഒന്നാണെന്ന വിവാദ പരാമർശവുമായി ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. കർണാടകയിലെ ഉഡുപ്പിയിലുള്ള ശ്രീകൃഷ്ണ മഠത്തിൽ വെച്ച് നടന്ന ഗീതോത്സവ പരിപാടിയിൽ സംസാരിക്കവെയാണ്, പവൻ കല്യാൺ ഭഗവദ്ഗീതയെ ‘യഥാർത്ഥ കൈയെഴുത്ത് ഭരണഘടന’ എന്ന് വിശേഷിപ്പിച്ചത്. ‘ചിലർ ധർമ്മവും ഭരണഘടനയും വ്യത്യസ്ത ലോകങ്ങളുടേതാണെന്ന് കരുതുന്നു, പക്ഷേ അത് അങ്ങനെയല്ല. ധർമ്മം ഒരു ധാർമ്മിക കോമ്പസാണ്, ഭരണഘടന ഒരു നിയമപരമായ കോമ്പസാണ്. രണ്ടും നീതിയുക്തവും സമാധാനപരവും കാരുണ്യപൂർണ്ണവുമായ ഒരു സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്,’ എന്നാണ് പവൻ കല്യാൺ പറഞ്ഞിരുന്നത്.…
Read Moreഅടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി; വിമർശനം
കണ്ണൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന യുഡിഎഫ് നിലപാടാണെന്നും പൊതു സമൂഹം അങ്ങനെ ചിന്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപ്പീലിനെതിരായ അടൂര്‍ പ്രകാശിന്റെ പരിഹാസത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. അപ്പീല്‍ സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ നല്‍കിയത് വിചിത്രമായ മറുപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാടിന്റെ പൊതു വികാരത്തിന് എതിരായ പ്രസ്താവനയാണിത്. പ്രോസിക്യൂഷന്‍ കേസ് നന്നായി കൈകാര്യം ചെയ്തു. വിധി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍…
Read Moreസന്തോഷിക്കാൻ വരട്ടെ വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ കൂട്ടിയുള്ള ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: കർണാടകയില്‍ വനിതാ ജീവനക്കാർക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജ്യോതി എം ആണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ വിജ്ഞാപനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി ബാംഗ്ലൂർ ഹോട്ടല്‍സ് അസോസിയേഷൻ ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. നിയമം വഴി സ്ഥാപിക്കാത്ത ഒരവധിയാണ് സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്ന്, സർക്കാർ ഈ…
Read More