വിവാഹമോചിതരാകാൻ തീരുമാനിച്ചതായി സിനിമ, സീരിയൽ നടി ഹരിത ജി നായരും എഡിറ്റർ വിനായകും. തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തിപരമാണെന്നും അത് തങ്ങൾക്കിടയിൽ മാത്രം നിലനിൽക്കുമെന്നും നടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യാത്രയിൽ ഒപ്പം നിന്നവർക്ക് ഹരിത നന്ദിയും അറിയിച്ചു. ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് വേർപിരിയൽ. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം. 15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായവർക്ക് പെട്ടന്ന് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് ആരാധകരും. മിനിസ്ക്രീൻ നായിക ഹരിത നായരും ബാല്യകാല സുഹൃത്തും സിനിമ രംഗത്തെ എഡിറ്ററുമായ…
Read MoreYear: 2025
മദ്യപാനികൾ രോഗബാധിതരായാൽ ചികിത്സയ്ക്കായി സർക്കാർ പണം നീക്കിവയ്ക്കണം; ബിജെപി
ബെംഗളൂരു : മദ്യപിക്കുന്നവരിൽ കരൾ തകരാറുകൾ വർദ്ധിച്ചുവരികയാണ്. കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് മദ്യപാനികൾ മരിക്കുന്നു. കുട്ടികൾ അനാഥരാകുകയും ഭാര്യമാർ വിധവകളാകുകയും ചെയ്യുന്നു. വിക്ടോറിയ ആശുപത്രിയിൽ മാത്രമാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. കരൾ മാറ്റിവയ്ക്കലിന് ലക്ഷക്കണക്കിന് പണം ആവശ്യമാണ്. അതിനാൽ, എക്സൈസ് വകുപ്പ് വരുമാനത്തിന്റെ 20% മദ്യപാനികൾക്ക് ചികിത്സയ്ക്കായി മാറ്റിവെക്കണം മാറ്റിവയ്ക്കണം. മദ്യപാനികൾ രോഗബാധിതരായാൽ, ചികിത്സയ്ക്കായി പണം നീക്കിവയ്ക്കണം. മദ്യം മൂലമുള്ള മരണങ്ങളും കഷ്ടപ്പാടുകളും തടയാൻ നടപടിയെടുക്കണമെന്ന് ബിജെപി അംഗം കെ.എസ്. നവീൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.
Read Moreവിഷവാതകം ശ്വസിച്ച് അമ്മയും മകനും മരിച്ചു.
ബെംഗളൂരു : ശുചിമുറിയിലെ വാട്ടർഹീറ്ററിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് യുവതിയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു ഗോവിന്ദരാജനഗറിൽ താമസിക്കുന്ന കിരണിന്റെ ഭാര്യ കെ. ചാന്ദിനിയും (30) മകൾ കെ. യുവിയുമാണ് മരിച്ചത്. ഹീറ്ററിലെ തകരാറിനെത്തുടർന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് നിഗമനം. ഇരുവരെയും വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കിരൺ ജോലിക്കായി പുറത്തുപോയപ്പോഴായിരുന്നു സംഭവം. സാധാരണ മൂത്തമകളെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവരുന്നത് ചാന്ദിനിയായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം കുട്ടിയെ കൂട്ടുന്നതിനായി സ്കൂളിൽ എത്തിയില്ല. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് കിരൺ ഫോണിൽ വിളിച്ചെങ്കിലും ചാന്ദിനി ഫോണെടുത്തില്ല. കിരണിന്റെ നിർദേശപ്രകാരം സഹോദരൻ…
Read Moreദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കി; ഞാനും ആക്രമിക്കപ്പെട്ടു; നടൻ ധർമജൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നിന്നതില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് വന്നത് വളരെ നല്ല വിധിയാണെന്നും കേസിനെ അനകൂലിച്ചതിന്‍റെ പേരില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. ‘ദിലീപേട്ടന്‍ ഇപ്പോള്‍ വിളിച്ചതേയുള്ളു. ദൈവഭാഗ്യമുണ്ടെന്നും സത്യം തെളിയുമെന്നും പറഞ്ഞു. വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. ദിലീപിനെതിരെ ഉണ്ടാക്കിയത് കള്ളക്കേസാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.അതിജീവിതയ്‌ക്കൊപ്പവും ദിലീപിനൊപ്പവും നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. രണ്ടുപേരും വേണ്ടപ്പെട്ടവരാണ്.’ ധര്‍മ്മജന്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് കോടതിയില്‍ നില്‍ക്കുന്ന…
Read Moreനഗരത്തിൽ മദ്യം ഹോം ഡെലിവറി
ബെംഗളൂരു : ഔദ്യോഗികമായി അനുവദിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് മദ്യം വീടുകളിൽ എത്തിച്ചുനൽകുന്ന ഹോം ഡെലിവറി സേവനം പലരും നൽകുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അനധികൃത മദ്യവിൽപ്പനസംബന്ധിച്ച് നിയമസഭയിൽ ചർച്ചനടന്നപ്പോഴാണ് മൊബൈൽ ആപ്പുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പല ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ എജന്റുമാർ മദ്യം വീട്ടിലെത്തിക്കുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞത്. എല്ലാം നിയന്ത്രിക്കുന്നതിന് പകരം മദ്യനയം ഉദാരമാക്കണമെന്നും ശിവകുമാർ അഭിപ്രായപ്പെട്ടു*
Read Moreപുതുവത്സരാഘോഷങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തി പോലീസ് വകുപ്പ്
ബെംഗളൂരു: പുതുവത്സരാഘോഷ വേളയിൽ കലാപങ്ങൾ, ഗുണ്ടായിസം, സ്ത്രീകൾക്കെതിരായ പീഡനം തുടങ്ങിയ സംഭവങ്ങൾ ഒഴിവാക്കാൻ പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ എന്നിവയുടെ ഉടമകളുമായി യോഗം ചേർന്ന പോലീസ് വകുപ്പ്. തുടർന്ന് ഈ വർഷവും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കി. ബിബിഎംപിയും ചില നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ബെംഗളൂരു പോലീസ് കമ്മീഷണർ പങ്കുവെക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു. ബെംഗളൂരുവിൽ പുതുവത്സരാഘോഷ വേളയിൽ കടകളിൽ കലാപങ്ങളും സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും തടയുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.…
Read Moreബെംഗളൂരു ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്ക്
ബെംഗളൂരുവിലെ ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തി. വിവാഹമോചനം വർധിച്ചതോടെയാണ് അധികൃതർ ഈ തീരുമാനത്തിലേക്ക് എത്തിയത്. ബെംഗളൂരുവിലെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന പൈതൃക ആരാധനാലയങ്ങളിൽ ഒന്നാണ് ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. വളരെക്കാലമായി വിവാഹങ്ങൾക്കും പേരുകേട്ട ക്ഷേത്രമാണിത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ഷേത്ര പരിസരത്ത് വെച്ച് വിവാഹം കഴിഞ്ഞവർ പിന്നീട് വേർപിരിയാൻ തീരുമാനിക്കുകയും തുടർന്ന് പരിശോധനയ്ക്കായി അധികൃർ ക്ഷേത്രത്തെ സമീപിക്കുകയും ചെയ്യുന്നത് തലവേദനയായി എന്നാണ് ക്ഷേത്ര മാനേജ്മെന്റ് പറയുന്നത്.…
Read Moreഇനി പുറത്തിറങ്ങാം; പീഡനക്കേസിൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; എല്ലാ തിങ്കളാഴ്ചയും ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കർശന ഉപാധികളോടെ ജാമ്യം. രണ്ടാമത്തെ ബലാത്സംഗക്കേസിലാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂർണമായി സഹകരിക്കണം തുടങ്ങിയവയാണ് ഉപാധികൾ. അതേസമയം, മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വകുപ്പുകൾ കോടതി ചുമത്തിയിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെക്കുക, അതിക്രമിച്ച് കയറുക- തുടങ്ങിയ വകുപ്പുകളാണ് കൂട്ടിച്ചേർത്തത്. നവംബർ 27ന് യുവതി തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ്…
Read Moreക്രിസ്മസ്-പുതുവത്സര അവധി; കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ
ബെംഗളൂരു : ക്രിസ്മസ്-പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ശബരിമല തീർഥാടനകാലം പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ നിലവിലുള്ള ചില പ്രത്യേക സർവീസുകൾ ഒരു മാസത്തോളം നീട്ടി. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (07361) ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും. 2.35-ന് ഇവിടെനിന്ന്…
Read Moreതിങ്ങി ഞെരുങ്ങുന്ന കോച്ചുകളിൽ പോകണ്ട; ഫെബ്രുവരി മുതൽ പുതുപുത്തൻ; കേരള ട്രെയിനുകൾ പഴയ കോച്ചുകൾ മാറ്റി എൽഎച്ച്ബി കോച്ചുകൾ വരുന്നു;
കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വൃത്തിയുള്ള കോച്ചുകൾ വേണമെന്ന മലയാളികളുടെ ഏറെക്കാലത്തെ ആവശ്യത്തിന് ഒടുവിൽ റെയിൽവേയുടെ പച്ചക്കൊടി. ഏറ്റവും തിരക്കേറിയ മംഗളൂരു മെയിൽ, തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ആലപ്പി സൂപ്പർഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ കോച്ചുകൾ എൽഎച്ച്ബി കോച്ചുകളാക്കി മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ പുറത്തിറക്കി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകൾ പൂർണമായും എൽഎച്ച്ബിയിലേക്കു മാറും. 2026 ഫെബ്രുവരി മുതലാണു കോച്ചുകളിലെ മാറ്റം. മംഗളൂരു സെൻട്രൽ–ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് (22638) ട്രെയിൻ ഫെബ്രുവരി ഒന്നിനും ചെന്നൈ–മംഗളൂരു ട്രെയിൻ (22637) ഫെബ്രുവരി 4നും ആണ് എൽഎച്ച്ബി കോച്ചുകളിലേക്കു…
Read More