തദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത്…

Read More

സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ഏജന്റ്സിന് ലിഫ്റ്റ് ഉപയോഗിക്കാൻ പാടില്ലെന്ന് ബോർഡ് സ്ഥാപിച്ച് റെസ്റ്റോറന്റ്; കമന്റ് ബോക്സിൽ പൊങ്കാലയിട്ട് നെറ്റിസെൻസ്

ബെംഗളൂരു; സ്വിഗ്ഗിയും സൊമാറ്റോ ജീവനക്കാരും തങ്ങളുടെ റെസ്റ്റോറന്റിലെ ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് പറയുന്ന ഒരു പോസ്റ്റർ മേഘന ഫുഡ്‌സ് സ്ഥാപിച്ചു . ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് കാരണമായിരുന്നു. റെസ്റ്റോറന്റിന്റെ ഈ പോസ്റ്ററിനെതിരെ നെറ്റിസൺമാരും രോഷം പ്രകടിപ്പിച്ചു. ഭക്ഷണ വിതരണ തൊഴിലാളികൾ ലിഫ്റ്റ് ഉപയോഗിക്കുന്നത് വിലക്കുന്ന ഒരു പോസ്റ്റർ മേഘന ഫുഡ്‌സ് അവരുടെ ഒരു സ്റ്റോറിൽ സ്ഥാപിച്ചിരുന്നു . എന്നാൽ ഇപ്പോൾ, വലിയ പ്രതിഷേധത്തെത്തുടർന്ന്, റെസ്റ്റോറന്റ് ക്ഷമാപണം നടത്തി. ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു. സ്വിഗ്ഗി,…

Read More

ബെംഗളൂരുവിൽ മലയാളിയായ എം ബി എ വിദ്യാർഥി മരിച്ച നിലയിൽ

ബെംഗളൂരു : മലയാളിവിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വടകര വൈക്കിലിശ്ശേരി ശിവദം ഭവനത്തിൽ മുരളീധരന്റെയും സുമതിയുടെയും മകൻ ജഗൻ മോഹനാണ്(24) മരിച്ചത്. സോലദേവനഹള്ളിയിലെ സ്വകാര്യ കോളേജിൽ എംബിഎ വിദ്യാർഥിയായിരുന്നു. ഫോണിൽ വിളിച്ച് കിട്ടാത്തതിനെത്തുടർന്ന് ബെംഗളൂരുവിലെ ബന്ധുവെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Read More

പുതുവത്സരാഘോഷത്തിന് വിൽക്കാനെത്തിച്ച കോടികളുടെ ലഹരിവസ്തുക്കൾ പിടിച്ചു: മലയാളിയടക്കം മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : പുതുവത്സരാഘോഷത്തിന് വിൽക്കാനെത്തിച്ച ഹൈബ്രിഡ് കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. രണ്ടുകോടിയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളിയായ മുഹമ്മദ് മുസ്തഫയും 2.20 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി നൈജീരിയ സ്വദേശികളായ ഒബൈസി ചിഗോജി, സണ്ണി സാദിക്ക് എന്നിവരുമാണ് വ്യത്യസ്തകേസുകളിലായി ക്രൈംബ്രാഞ്ചിന്റെ വഴിയൊരക്കച്ചവടക്കാരനായ മുസ്തഫ കേരളത്തിൽനിന്ന് വാങ്ങിയ ഹൈബ്രിഡ് കഞ്ചാവ് ബെംഗളൂരുവിൽ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് കിലോയോളം കഞ്ചാവാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. പഠനവിസയിൽ കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ നൈജീരിയ സ്വദേശികൾ ഉത്തർപ്രദേശിലെ ഒരു കോളേജിൽ പഠിക്കുകയായിരുന്നു. പിന്നീട് ലഹരി വിൽപ്പനയ്ക്കായി ബെംഗളൂരുവിലേക്ക് വന്നു.…

Read More

യാത്രക്കാരുടെ എണ്ണത്തില്‍ അമ്പരിപ്പിച്ച് എറണാകുളം-ബെംഗളൂരു വന്ദേഭാരത് സൂപ്പർ ഹിറ്റ്; ആദ്യമാസ യാത്രക്കാരുടെ കണക്ക് പുറത്ത് വിട്ട് റെയിൽവേ

ഏറെ കാത്തിരിപ്പിന് ശേഷമാണ് എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് കഴിഞ്ഞ മാസം 11 ന് ഫ്ലാഗ് ഓഫ് ചെയ്തത്. ട്രെയിൻ ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ യാത്രക്കാരൂടെ കൂട്ടയിടിയായിരുന്നു. സാധാരണ ട്രെയിനുകളേക്കാള്‍ മൂന്നില്‍ രണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്ന വന്ദേഭാരതിൽ വളരെ പെട്ടെന്ന് തന്നെ ടിക്കറ്റുകൾ വിറ്റ് പോയി. തുടർന്നുള്ള ദിവസങ്ങളിലും സീറ്റ് ഇല്ലാത്ത അവസ്ഥയായിരുന്നു. ക്രിസ്തുമസ് അവധിയോട് അടപ്പിച്ച് നാട്ടിലേക്ക് വരാൻ വന്ദോരതിനായി ടിക്കറ്റ് ബുക്ക് ചെയ്യാനിരുന്നവർക്കും നിരാശയാണ്. പല ദിവസങ്ങളിലും വെയ്റ്റിങ് ലസ്റ്റ് 100 ന് മുകളിലാണ്.. ബെംഗളൂരിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും…

Read More

ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് കൗണ്ടർ ഇനി ഈ കോളേജിൽ

കോട്ടയം: വിദ്യാർത്ഥ്കൾ രൂപകൽപന ചെയ്ത ഇന്ത്യാ പോസ്റ്റിന്റെ കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു. കേരള സെൻട്രൽ റീജിയൺ പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ.ആർ.ഗിരി ആണ് ജെൻ-സി പോസ്റ്റ് ഓഫീസി​ന്റെ ഉദ്ഘാടനം നിർവഹിച്ചത്. ‘വിദ്യാർത്ഥികൾ, വിദ്യാർത്ഥികളാൽ, വിദ്യാർത്ഥികൾക്ക് വേണ്ടി’ എന്ന തത്വശാസ്ത്രത്തിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സിഎംഎസ് കോളേജ് വിദ്യാർത്ഥികൾ തന്നെ മുഴുവൻ രൂപകൽപ്പനയും ആസൂത്രണവും നിർമ്മാണപങ്കാളിത്തവും നിർവഹിച്ച പോസ്റ്റ് ഓഫീസ് ആണിത്. ഇത് സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും…

Read More

ഐടിഐ വിദ്യാര്‍ഥിയായ 19 കാരൻ വാടകവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു

കാസര്‍കോട് ∙ ഐടിഐ വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗല്‍പാടി ചെറുഗോളിയിൽ വാടകവീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകന്‍ ശിഹാബ് (19) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വാടകവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മാതാവ് ശിഹാബിനെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പുറത്തിറങ്ങി ജനലിലൂടെ നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ്: നബീസ. സഹോദരങ്ങൾ: ഇബ്രാഹിം സിനാന്‍, അബ്ദുല്‍…

Read More

സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസിന് ജയിലിലായിട്ട് പതിനൊന്നു ദിവസമായി; രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല. കിഡ്‌നിക്ക് തകരാര്‍ വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാലാണ് താന്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന തന്നെ വെറുതെ ജയിലില്‍ കിടത്തിയതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ‘ ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം. മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല, പക്ഷെ ദയവായി ഞങ്ങളെ പോലുളളവര്‍ കള്ളക്കേസില്‍…

Read More

ട്രെയിനിൽ കർപ്പൂരം കത്തിച്ച്‌ പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകർ

പാലക്കാട്: വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ കര്‍പ്പൂരം കത്തിച്ച്‌ പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകർ. ട്രെയിനിന്റെ സുരക്ഷാ നിർദേശങ്ങള്‍ ലംഘിച്ച്‌ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച്‌ ഇവർ പ്രാര്‍ത്ഥന നടത്തിയത്. ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ നേരത്തെ വിലക്കിയിരുന്നു. അതിനിടെയാണ് ശബരിമല തീർത്ഥാടകർ ഇത്തരത്തിൽ യാത്ര നടത്തിയത്. കര്‍പ്പൂരം കത്തിച്ച്‌ പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നല്‍കിയതാണ്. കൂടാതെ പടക്കങ്ങള്‍, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടർ, സ്റ്റവ്വ്, തീപ്പെട്ടി, സിഗരറ്റ് എന്നിവ…

Read More

ഉത്തരവിട്ട് മണിക്കൂറുകൾക്കകം കർണാടകത്തിലെ ആർത്തവ അവധിയ്ക്ക് നൽകിയ സ്റ്റേ പിൻവലിച്ചു

ബെംഗളൂരു : കർണാടകത്തിൽ വനിതാ ജീവനക്കാർക്ക് എല്ലാ മാസവും ഒരുദിവസം ആർത്തവാവധി നിർബന്ധമാക്കുന്ന സംസ്ഥാന സർക്കാർ വിജ്ഞാപനം ആദ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഇതേദിവസംതന്നെ ഉത്തരവ് പിൻവലിച്ചു. ബെംഗളൂരുവിലെ ഹോട്ടൽ അസോസിയേഷനും മറ്റൊരു സ്വകാര്യകമ്പനിയും സമർപ്പിച്ച ഹർജികളെത്തുടർന്നാണ് വിജ്ഞാപനം ജസ്റ്റിസ് എം. ജ്യോതി താത്കാലികമായി തടഞ്ഞത്. രാവിലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ, അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയുടെ ആവശ്യത്തെത്തുടർന്ന് ഉത്തരവ് പിൻവലിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തു. ഒരു നിയമത്തിന്റെയും പിൻബലമില്ലാതെയാണ് ആർത്തവാവധി നിർബന്ധമാക്കി സർക്കാർ വിജ്ഞാപനമിറക്കിയതെന്നായിരുന്നു ആർത്തവാവധിയെ എതിർക്കുന്ന…

Read More
Click Here to Follow Us