ക്രിസ്മസ്-പുതുവത്സര അവധി; കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ

ബെംഗളൂരു : ക്രിസ്മസ്-പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു.

ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ശബരിമല തീർഥാടനകാലം പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ നിലവിലുള്ള ചില പ്രത്യേക സർവീസുകൾ ഒരു മാസത്തോളം നീട്ടി.

ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (07361) ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും. 2.35-ന് ഇവിടെനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി പ്രത്യേക തീവണ്ടി(07362) ഡിസംബർ 24-ന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് എസ്എംവിടിയിൽ എത്തും.

എസ്എംവിടി-കൊല്ലം പ്രത്യേക തീവണ്ടി(06561) ഡിസംബർ 27-ന് വൈകീട്ട് മൂന്നിന് എസ്എംവിടിയിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.25-ന് കൊല്ലത്ത് എത്തും.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

കൊല്ലം-ഹുബ്ബള്ളി പ്രത്യേക തീവണ്ടി (06562) ഡിസംബർ 28-ന് രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ രണ്ടിന് ബെംഗളൂരു എസ്എംവിടിയിൽ എത്തിയതിന് ശേഷം രാവിലെ 10.30-ന് ഹുബ്ബള്ളിയിൽ എത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts