സ്വർണ്ണക്കടയിൽ മോഷണം നടത്തി സമാധാനമായി സർബത് കുടിച്ച് നിന്ന കള്ളനെ പുഷ്പം പോലെ പൊക്കി പോലീസ്

ബെംഗളൂരു : സ്വർണ്ണക്കടയിൽ മോഷണം നടന്ന് 6 മണിക്കൂറിനുള്ളിൽ സിനിമാറ്റിക് രീതിയിൽ ഒരു അന്തർസംസ്ഥാന കള്ളനെ വിജയകരമായി അറസ്റ്റ് ചെയ്ത് ഗഡാഗ് പോലീസ്. ഗുജറാത്തിൽ നിന്നുള്ള ഹുസൈൻ സിദ്ദിഖി ആണ് അറസ്റ്റിലായ പ്രതി. ഗഡാഗ് സ്വർണ്ണക്കട കൊള്ളയടിച്ച പ്രതി ബസ് സ്റ്റാൻഡിലെ കടയിൽ നിന്നതാണ് വിനയായത്. ഗഡാഗ് എസ്പി റോഹൻ ജഗദീഷ് കള്ളനെ സമർത്ഥമായി അറസ്റ്റ് ചെയ്യുകയും 80 ലക്ഷം രൂപയുടെ സ്വർണ്ണവും വെള്ളിയും ആഭരണങ്ങളും പണവും പിടിച്ചെടുക്കുകയും ചെയ്തു. ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ കള്ളന്റെ നീക്കങ്ങൾ പതിഞ്ഞിരുന്നു. ഇതായിരുന്നു പോലീസുകാർക്ക് കിട്ടിയ മുഖ്യമായ…

Read More

സ്വർണ്ണ വ്യാപാരിയെ കബളിപ്പിച്ച് 31 ലക്ഷം രൂപയുടെ സ്വർണബിസ്കറ്റുകളുമായി കടന്ന അന്തർസംസ്ഥാന തട്ടിപ്പുകാരൻ അറസ്റ്റിൽ

ബെംഗളൂരു : ജൂവലറി ഉടമകളെ കബളിപ്പിച്ച് 31 ലക്ഷം രൂപയുടെ സ്വർണബിസ്കറ്റുകളുമായി കടന്നയാൾ അറസ്റ്റിൽ. ഒട്ടേറെ തട്ടിപ്പുകേസുകളിൽ പ്രതിയായ കോയമ്പത്തൂർ സ്വദേശി പുഗൽ വാസൻ (50) ആണ് ഉർവ പോലീസിന്റെ പിടിയിലായത്. അരുൺ എന്ന വ്യാജ പേരിൽ നവംബർ 22-നാണ് ഇയാൾ ഉർവയിലെ ജൂവലറിയിൽ എത്തിയത്. താൻ പുതുതായി തുടങ്ങുന്ന ബിസിനസ് സ്ഥാപനത്തിൽ എത്തുന്നവർക്ക് നൽകാൻ സ്വർണബിസ്കറ്റുകളായി 240 ഗ്രാം സ്വർണം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇയാളെ വിശ്വസിച്ച ജൂവലറി ജീവനക്കാർ മംഗളൂരുവിലെ അജന്ത ബിസിനസ് സെന്ററിലെ കഫ്റ്റീരിയയിൽ വെച്ച് സ്വർണം കൈമാറി. തൊട്ടടുത്ത…

Read More

തെരുവ് നായ്ക്കൾക്ക് ദിവസവും രണ്ടുനേരം ചിക്കൻ ബിരിയാണി നൽകാൻ പദ്ധതി; നടപടികൾ വേഗത്തിൽ

  ബെംഗളൂരു,: നഗരത്തിലെ തെരുവ് നായ്ക്കൾക്കുള്ള ബിരിയാണി പ്രശ്നം വീണ്ടും ഉയർന്നുവന്നു. ജിബിഎ ഒരു തവണയല്ല, രണ്ട് തവണ ചിക്കൻ ബിരിയാണി നൽകാൻ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും, സുപ്രീം കോടതിയുടെ പേരിൽ അധികാരികൾ തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതിൽ മൃഗസ്നേഹികൾ രോഷം പ്രകടിപ്പിക്കുന്നുണ്ട്. ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ എണ്ണം അടുത്ത കാലത്തായി വർദ്ധിച്ചുവരികയാണ്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന് അറുതി വരുത്തേണ്ടിയിരുന്ന ജിബിഎ, തെരുവ് നായ്ക്കൾക്ക് ബിരിയാണി നൽകുന്ന വിഷയം വീണ്ടും ഏറ്റെടുത്തിരിക്കുന്നുത്. ഇത്…

Read More

അതിജീവിതയ്ക്ക് നീതി ലഭിക്കണം; ആസിഫ് അലി

പ്രതികരിച്ച് നടൻ ആസിഫ് അലി രംഗത്ത്. കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തന്റേത് എന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. ‘പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോളും അതിജീവിതയ്‌ക്കൊപ്പം.’ ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. അതേസമയം നടിയ ആക്രമിച്ച കേസില്‍ വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എട്ടാം പ്രതി ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ദിലീപ് പറഞ്ഞു.…

Read More

അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷയും 25,000 രൂപ പിഴയും

ബെംഗളൂരു : ചിക്കബല്ലാപുരയിൽ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസിൽ മകന് ജീവപര്യന്തം തടവുശിക്ഷ. ചിന്നഹള്ളി ഗ്രാമത്തിലെ മുപ്പത്തെട്ടുകാരനാണ് അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിക്കുകയും ചെറുത്തപ്പോൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. കഴിഞ്ഞവർഷംനടന്ന സംഭവത്തിൽ വിചാരണ പൂർത്തിയാക്കിയ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷയും 25,000 രൂപ പിഴയും വിധിക്കുകയായിരുന്നു. മദ്യത്തിനടിമയായിരുന്ന ഇയാൾ കഴിഞ്ഞവർഷം ഓഗസ്റ്റ് നാലിനാണ് അമ്മയെ ആക്രമിച്ചത്. വീടിനുപുറത്ത് ഉറങ്ങിക്കിടന്ന അമ്മയെ ആക്രമിക്കുകയായിരുന്നു. ലൈംഗികാതിക്രമം ചെറുത്തതോടെ മുഖത്ത് അടിക്കുകയും മൂർച്ചയേറിയ ആയുധംകൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ പിന്നീട് സുഖംപ്രാപിച്ചു. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്ന്…

Read More

മമ്മൂട്ടിക്ക് ഇത്തവണ വോട്ട് വോട്ടില്ല

തിരക്കുകളെല്ലാം മാറ്റിവച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടുചെയ്യാനെത്തിയിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍പട്ടികയില്‍ ഇത്തവണ മമ്മൂട്ടിയുടെ പേര് ചേര്‍ത്തിട്ടില്ല. കൊച്ചി നഗരസഭ 44 ഡിവിഷനിലാണ് താരത്തിന്റെ വീട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സ്‌കൂളില്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പതിവുപോലെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലത്ത് ബൂത്ത് നമ്പര്‍ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.

Read More

കാൽവിരലിൽ ഇത്തരത്തിൽ രോമങ്ങൾ ഉണ്ടോ ? ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന അടയാളങ്ങളാകാം

കാൽ വിരലുകളിലെ രോമങ്ങൾ ഹൃദയാരോഗ്യത്തിന്റെ സൂചനയാകാമെന്ന് ഡോക്ടർ ശ്രദ്ധേയ് കത്യാർ. കാൽവിരലുകളിൽ മുടിയില്ലാത്തതോ ഉള്ളതോ മാത്രമായി ഒരു രോഗനിർണയം നടത്താൻ കഴിയില്ലെെന്നും ഡോക്ടർ പറയുന്നു. കാൽ വിരലുകളിലെ രോമങ്ങളുടെ ഡെൻസിറ്റി ആരോഗ്യകരമായ രക്തക്കുഴലുകളുടെ സൂചനയാണ്. ഈ കാര്യം ഹൃദയത്തിന്റേയും ശരീരത്തിന്റേയും മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ‍ഡോക്ടർ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ‘കാൽ വിരലുകളിൽ നല്ല രോമവളർച്ചയുണ്ടെങ്കിൽ അത് ആരോഗ്യകരമായ രക്തയോട്ടത്തെയാണ് സൂചിപ്പിക്കുന്നത്. മുടിയിഴകൾക്ക് ജീവനോടെയിരിക്കാൻ സ്ഥിരമായ രക്തയോട്ടം ആവശ്യമാണ്. അതുപോലെ, ഇൻസുലിൻ പ്രതിരോധം രക്തക്കുഴലുകളെ ബാധിക്കും. കാലക്രമേണ, ഉയർന്ന ഇൻസുലിനും ഗ്ലൂക്കോസും ധമനികളെ…

Read More

തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്;

കൊച്ചി: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആവേശത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.  വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7,…

Read More

കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്ന സംഭവം; മലയാളികൾ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റിൽ

ബെംഗളൂരു : ബന്ദിപ്പുരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ കോഴിക്കാട് സ്വദേശിയുടെ കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്ന സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തതായി ചാമരാജനഗർ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ബി.ടി. കവിത അറിയിച്ചു. കണ്ണൂർ സ്വദേശി കെ. നിസാമുദ്ദീൻ (31), കുടക് നാപോക് കൊളക്കേരിയിൽ താമസിക്കുന്ന ജി.എച്ച്. സുഹേൽ ഖാൻ (22), തൃശ്ശൂർ ചാലക്കുടിയിലെ പുതുക്കാടൻ ഹൗസിൽ താമസിക്കുന്ന വിജു ജോൺ (40) എന്നിവരെയാണ് അറസ്റ്റുചെയ്തത്. വിജു ജോണാണ് കേസിലെ മുഖ്യസൂത്രധാരനെന്നും മറ്റ് രണ്ടുപേർ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും പോലീസ് പറഞ്ഞു.…

Read More

ക്രിസ്മസ്-പുതുവത്സര അവധി; കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു; ചില പ്രത്യേക സർവീസുകൾ സർവീസ് നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു : ക്രിസ്മസ്-പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ശബരിമല തീർഥാടനകാലം പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ നിലവിലുള്ള ചില പ്രത്യേക സർവീസുകൾ ഒരു മാസത്തോളം നീട്ടി. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (07361) ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും. 2.35-ന് ഇവിടെനിന്ന്…

Read More
Click Here to Follow Us