ക്രിസ്മസ്-പുതുവത്സര അവധി; കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു; ചില പ്രത്യേക സർവീസുകൾ സർവീസ് നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു : ക്രിസ്മസ്-പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു.

ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ശബരിമല തീർഥാടനകാലം പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ നിലവിലുള്ള ചില പ്രത്യേക സർവീസുകൾ ഒരു മാസത്തോളം നീട്ടി.

ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (07361) ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും. 2.35-ന് ഇവിടെനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി പ്രത്യേക തീവണ്ടി(07362) ഡിസംബർ 24-ന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് എസ്എംവിടിയിൽ എത്തും.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

എസ്എംവിടി-കൊല്ലം പ്രത്യേക തീവണ്ടി(06561) ഡിസംബർ 27-ന് വൈകീട്ട് മൂന്നിന് എസ്എംവിടിയിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.25-ന് കൊല്ലത്ത് എത്തും.

കൊല്ലം-ഹുബ്ബള്ളി പ്രത്യേക തീവണ്ടി (06562) ഡിസംബർ 28-ന് രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ രണ്ടിന് ബെംഗളൂരു എസ്എംവിടിയിൽ എത്തിയതിന് ശേഷം രാവിലെ 10.30-ന് ഹുബ്ബള്ളിയിൽ എത്തും.

നേരത്തേ ഡിസംബർ 28 വരെ പ്രഖ്യാപിച്ചിരുന്ന ഹുബ്ബള്ളി-കൊല്ലം പ്രത്യേക തീവണ്ടി(07313) ജനുവരി നാല് മുതൽ 25 വരെയും ഡിസംബർ 29-ന് അവസാനിപ്പിക്കേണ്ടിരുന്ന കൊല്ലം-ഹുബ്ബള്ളി പ്രത്യേക തീവണ്ടിയും (07314) ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടിയും (06523) ജനുവരി അഞ്ച് മുതൽ 26 വരെയും സർവീസ് നടത്തും.

  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

ഡിസംബർ 30-ന് സർവീസ് അവസാനിപ്പിക്കേണ്ട തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി പ്രത്യേക തീവണ്ടി(06524 ) ജനുവരി ആറ് മുതൽ 27 വരെയും ഡിസംബർ 25-ന് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്ന എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (06547) ജനുവരിൽ ഒന്ന് മുതൽ 29 വരെയും ഡിസംബർ 26 വരെ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരം നോർത്ത്- എസ്എംവിടി പ്രത്യേക തീവണ്ടിയും (06548), എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടിയും (06555) ജനുവരി രണ്ട് മുതൽ 30 വരെയും ഡിസംബർ 28 വരെ സർവീസ് നടത്തേണ്ടിയിരുന്ന തിരുവനന്തപുരം നോർത്ത് -എസ്എംവിടി തീവണ്ടി (06556) ജനുവരി നാല് മുതൽ ഫെബ്രുവരി ഒന്ന്് വരെയുമാണ് സർവീസ് നീട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts