ബെംഗളൂരു: കൈരളി സാംസ്കാരിക സംഘം നോർത്ത് ബെംഗളൂരു ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഡിസംബർ 14-ന് ഗണേഷ് ഗ്രാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽവെച്ചാണ് യോഗം നടത്തിയത്. ഏലങ്ക മുതൽ ഗൗരി പുത്തൂർ വരെയുള്ള മലയാളികളെ ഒന്നിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘത്തിന്റെ യോഗത്തിൽ ബെംഗളൂരുവിലെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. സംഘടനയുടെ വരാനിരിക്കുന്ന സാമൂഹ്യ–സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച നടത്തി. യോഗത്തിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ആന്റോ മാത്യു, സെക്രട്ടറി ശ്യാം മധു, ട്രഷറർ ഷാജി ജോസഫ് എന്നിവരെയാണ് തിരഞ്ഞെടുത്തു.
Read MoreYear: 2025
ക്രിസ്മസ് അവധിക്കാലത്തെ നാട്ടിലേക്ക് ഉള്ള യാത്രക്കായ്ക്ക് ശനിയാഴ്ച ഒരു സ്പെഷ്യൽ തീവണ്ടികൂടി അനുവദിച്ചു; വിശദാംശങ്ങൾ
ബെംഗളൂരു : ക്രിസ്മസ് അവധിക്കാലത്തെ യാത്രക്കാരുടെ തിരക്കുപരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒരു പ്രത്യേകതീവണ്ടികൂടി അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. തിരുവനന്തപുരത്തേക്കും തിരിച്ചും ഓരോട്രിപ്പാണ് അനുവദിച്ചിരിക്കുന്നത്. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഡിസംബർ 20-ന് വൈകീട്ട് മൂന്നിന് പുറപ്പെടും. പിറ്റേന്നുരാവിലെ 6.30-ന് തിരുവനന്തപുരത്തെത്തിച്ചേരും. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ 21-ന് രാവിലെ 9.30-ന് പുറപ്പെടും. പിറ്റേന്ന് പുലർച്ചെ 3.30-ന് ബെംഗളൂരുവിലെത്തിച്ചേരും. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല ശിവഗിരി എന്നിവിടങ്ങളിൽ ഇരുവശത്തേക്കും…
Read Moreമദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
21 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. 2025 നവംബർ 27ന് പുലർച്ചെ യുഎസിലെ കാലിഫോർണിയയിൽ ആണ് സംഭവം. ഇന്ത്യൻ വംശജനും 35 കാരനായ സിമ്രൻജിത് സിങ് എന്ന ടാക്സി ഡ്രൈവറാണ് അറസ്റ്റിലായത്. കാമറില്ലോ നഗരത്തിലെ ഓക്സ് ബാറിൽ നിന്നാണ് ഇരയാക്കപ്പെട്ട പെൺകുട്ടി പ്രതിയുടെ കാറിൽ കയറിയത്. മദ്യപിച്ചിരുന്ന പെൺകുട്ടി ഇടയ്ക്ക് വച്ച് അബോധാവസ്ഥയിലായി. ഈ സമയത്താണ് സിമ്രൻജിത് സിങ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഡിസംബർ 15ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Moreബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കത്തിനശിച്ചു: ഒഴിവായത് വൻ അപകടം
ബെംഗളൂരു : നഗരത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കർണാടകയിലെ നഞ്ചൻഗുഡിനടുത്തുവച്ച് കത്തിനശിച്ചു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്, ഇന്നലെ രാത്രി 11:30 ന് ബെംഗളുരുവിൽ നിന്ന് യാത്രയാരംഭിച്ച ബസ് ആയിരുന്നു അപകടത്തിൽ പെട്ടത്. ബസിൽ 44 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന് താഴെനിന്ന് പുക ഉയരുന്നത് കണ്ടതോടെ ബസ് ജീവനക്കാർ യാത്രക്കാരെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറത്തിറക്കുകയായരുന്നു, ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെടൽ കൊണ്ട് വൻ ദുരന്തമാണ് വഴി മാറിയത്.
Read More10 ലക്ഷത്തിന് പകരം 7 നൽകിയുള്ളു സ്വാമിജിയുടെ നഗ്ന മസാജ് വീഡിയോ പുറത്ത് വിട്ട് യുവാക്കൾ
ബെംഗളൂരു : സരസ്വതി സ്വാമിജി മഠത്തിന്റെ പരിസരത്ത് ഒരു സ്ത്രീയിൽ നിന്ന് നഗ്നനായി മസാജ് ചെയ്യുന്നതിന്റെ വീഡിയോ വൈറലായി. ധാർവാഡ് ജില്ലയിലെ കവലഗേരി ശിവാനന്ദ മഠത്തിലാണ് സംഭവം. ഈ വീഡിയോ ഉപയോഗിച്ച് ഒരു സംഘം സ്വാമിജിയെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ശിവാനന്ദ മഠത്തിലെ സരസ്വതി സ്വാമിജി ഗ്രാമവാസികളുടെ മുന്നിൽ ഒരു സന്യാസിയെപ്പോലെ വേഷമിടുന്നു, എന്നാൽ പിന്നിൽ മഠത്തിന്റെ പരിസരത്ത് ഒരു സ്ത്രീയോടൊപ്പം നഗ്നമായി കുളിച്ച് ശരീരം മസാജ് ചെയ്യുന്നു. ഗ്രാമവാസികളുടെ ആത്മീയ കേന്ദ്രമായിരുന്ന മഠത്തെ സ്വാമി ഒരു മസാജ് പാർലറാക്കി മാറ്റി, ഇത്…
Read Moreപെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു
പത്തനംതിട്ട: തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു. ഇന്നലെ 10 മണിയോടെയാണ് സംഭവം. ചങ്ങനാശേരി സ്വദേശിക്കാണ് പരിക്ക്. പെൺകുട്ടി ഫോൺ ചെയ്തു പറഞ്ഞതിനെ തുടർന്നാണ് സുഹൃത്തായ യുവാവ് സ്ഥലത്തെത്തിയത്. പിന്നാലെ പെൺകുട്ടിയുടെ സുഹൃത്തും അശ്ലീലം പറഞ്ഞ യുവാവും തമ്മിൽ സ്റ്റാൻഡിനു പുറത്തു വച്ച് വാക്കേറ്റമുണ്ടായി. അതിനിടെ യുവാവ് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചങ്ങല ഉപയോഗിച്ചു പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിക്കാൻ ഒരുങ്ങി. എന്നാൽ ചങ്ങല പിടിച്ചു വാങ്ങിയ സുഹൃത്ത്…
Read Moreക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഡിസംബര്‍ 20 മുതല്‍ നാല് ശനിയാഴ്ച്ചകളില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും കോട്ടയത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് കോട്ടയത്ത് എത്തുക. ഞായറാഴ്ച്ചകളില്‍ രാത്രി ഒന്‍പതിന് കോട്ടയത്തുനിന്നും ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച്ച രാവിലെ ആറരയോടെ തിരിച്ച് വഡോദരയിലെത്തും. എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഈ…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി ട്രെയിന്‍ ടിക്കറ്റിന്റെ കാര്യമോര്‍ത്ത് ടെന്‍ഷനാവേണ്ട; വരാൻ പോകുന്നത് വലിയ മാറ്റം; അറിയാൻ വായിക്കാം
രാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തിൽ ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനുള്ള സമയം ഇന്ത്യൻ റെയിൽവേ പരിഷ്‍കരിച്ചു. അനിശ്ചിതത്വം കുറയ്ക്കുന്നതിനും യാത്രക്കാർ കൂടുതൽ സുഗമമായി യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും ഈ നീക്കം ലക്ഷ്യമിടുന്നു. ഇതാദ്യമായിട്ടാണ് റെയിൽവേ ബോർഡ് ചാർട്ട് തയ്യാറാക്കൽ ഷെഡ്യൂൾ പുതുക്കിയത്. നേരത്തെ, ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമാണ് റിസർവേഷൻ ചാർട്ടുകൾ തയ്യാറാക്കിയിരുന്നത്. ഇത് പലപ്പോഴും യാത്രക്കാരെ, പ്രത്യേകിച്ച് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ, അവസാന നിമിഷം വരെ ആശങ്കാകുലരാക്കി മാറ്റിയിരുന്നു. പുതിയ…
Read Moreമെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത: യെല്ലോ മെട്രോ സ്റ്റേഷനുകളിൽ എത്തുന്നവർക്ക് തുടർന്നുള്ള യാത്ര എളുപ്പം; പുതിയ നീക്കം ഇങ്ങനെ
ബെംഗളൂരു: യെല്ലോ ലൈനിലെ ആറാമത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ബെംഗളൂരുവിൽ എത്തിയെന്ന മധുര വാർത്ത അടുത്തിടെ നൽകിയ നമ്മ മെട്രോ ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ്. അതായത്, യെല്ലോ ലൈൻ മെട്രോ സ്റ്റേഷന് സമീപം ബിഎംടിസി ബസ് സ്റ്റോപ്പുകൾ ക്രമീകരിച്ചിട്ടുണ്ട് . മെട്രോ യാത്രക്കാരുടെ സൗകര്യാർത്ഥം കണക്കിലെടുത്ത് ബിഎംആർസിഎൽ മുന്നോട്ടുവന്നിരിക്കുകയാണ് . ഇതുസംബന്ധിച്ച് ഒരു മാധ്യമക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 2025 ഓഗസ്റ്റ് 11 മുതൽ രാഷ്ട്രീയ വിദ്യാലയ റോഡിലും ഡെൽറ്റ ഇലക്ട്രോണിക്സ് ബൊമ്മസാന്ദ്ര യെല്ലോ ലൈനിലും മെട്രോ ട്രെയിൻ…
Read Moreസംസ്ഥാനത്തെ ഗോവധ നിരോധനനിയമം; ഭേദഗതിബിൽ സർക്കാർ പിൻവലിക്കുന്നു
ബെംഗളൂരു : കർണാടകത്തിലെ ഗോവധ നിരോധനനിയമത്തിൽ ഭേദഗതിവരുത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാനസർക്കാർ പിൻവാങ്ങുന്നെന്ന് സൂചന. ഇത് ലക്ഷ്യമിട്ട് തയ്യാറാക്കിയ ബിൽ നിയമസഭയുടെ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കേണ്ടെന്നാണ് തീരുമാനം. കശാപ്പിന് പശുക്കളെ കടത്തിക്കൊണ്ടുപോകുന്ന വാഹനം ഉടമകൾക്ക് വിട്ടുകൊടുക്കുന്നത് എളുപ്പമാക്കുന്ന ഭേദഗതിയാണ് വരുത്താൻ ലക്ഷ്യമിട്ടത്. നിലവിൽ വാഹനത്തിന്റെ വിലയ്ക്ക് തുല്യമായ ബാങ്ക് ഗാരന്റി നൽകിയാലേ വിട്ടുകിട്ടൂ. ഇതിനുപകരം പ്രത്യേക ബോണ്ട് നൽകിയാൽ മതിയെന്നായിരുന്നു ഭേദഗതി. കർണാടക പ്രിവെൻഷൻ ഓഫ് സ്ലോട്ടർ ആൻഡ് പ്രിസർവേഷൻ ഓഫ് കാറ്റിൽ(അമൻഡ്‌മെന്റ്) ബിൽ 2025 എന്ന പേരിലാണ് ബിൽ തയ്യാറാക്കിയത്. ബില്ലിന് മന്ത്രിസഭ അംഗീകാരവും നൽകിയിരുന്നു.…
Read More