സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥി

തിരുവനന്തപുരം: ജനുവരി 14 മുതൽ 18 വരെ അരങ്ങേറുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. ഇത്തവണ തൃശൂരാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനു വേദിയാകുന്നത്. കലോത്സവപ്പന്തലിന്റെ കാൽനാട്ട് കർമവും ലോ​ഗോ പ്രകാശനവും ഇന്ന് നടക്കുമെന്നു വി​ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പങ്കെടുക്കും.

Read More

മെട്രോ യാത്രക്കാർ ശ്രദ്ധിക്കുക: ഈ ലൈനിലെ മെട്രോ ട്രെയിൻ സർവീസ് ഞായറാഴ്ച വൈകും

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ യെല്ലോ ലൈനിൽ ഞായറാഴ്ച (ഡിസംബർ 21) മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കൻ വൈകും. നവീകരണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, രാവിലെ മെട്രോ സർവീസുകൾ ഒരു മണിക്കൂർ വൈകിയാകും ആരംഭിക്കുക. രാവിലെ 7 മണിക്ക് ആരംഭിക്കുന്നതിന് പകരം, യെല്ലോ ലൈൻ ട്രെയിനുകൾ രാവിലെ 8 മണിക്ക് ആരംഭിക്കുകയുളളു. പർപ്പിൾ, ഗ്രീൻ ലൈനുകളിലെ മെട്രോ സർവീസുകളിൽ മാറ്റമില്ലെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.

Read More

മലയാളി കോളേജ് അധ്യാപകൻ മുങ്ങിമരിച്ചനിലയിൽ

ബെംഗളൂരു: ഹംപി സന്ദർശിക്കാനെത്തിയ മലയാളി കോളേജ് അധ്യാപകനെ കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം നാഴിഞ്ചേരിൽ സാൻജോസ് കോട്ടേജിൽ ജോസ് മാത്യുവിന്റെ മകൻ ഷെറിൽ ജോസിനെയാണ് (33) ഹൊസപേട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഗുജറാത്തിൽ കോളേജ് അധ്യാപകനായി പ്രവർത്തിച്ചിരുന്ന ഷെറിൽ ചൊവ്വാഴ്ചയാണ് ഹംപി സന്ദർശിക്കാനെത്തിയത്. ഹൊസപ്പേട്ടിലെ റിസോർട്ടിൽ മുറിയെടുത്തുതാമസിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പുറത്തുപോയ ഷെറിൽ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് റിസോർട്ട് അധികൃതർ പോലീസിൽ വിവരമറിയിക്കുകയും തിരച്ചിലിൽ സമീപമുള്ള കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. കനാലിനരികിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽനിന്ന് കിട്ടിയിട്ടുണ്ട്. കനാലിൽ കാൽവഴുതിവീണതായിരിക്കാമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച…

Read More

മെട്രോ പിങ്ക് ലൈൻ നിർമാണ പുരോഗതി വിലയിരുത്തി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ

ബെംഗളൂരു : നമ്മ മെട്രോ പിങ്ക് ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) എംഡി ജെ. രവിശങ്കറുടെ നേതൃത്വത്തിൽ മെട്രോ അധികൃതർ വിലയിരുത്തി. കൊത്തന്നൂർ സ്റ്റേഷനും തുരങ്കപാതയിലും പരിശോധനനടത്തി. കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള പിങ്ക് ലൈനിൽ അടുത്തവർഷം അവസാനം സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ലൈനിലേക്കുള്ള ഡ്രൈവറില്ലാ തീവണ്ടികളുടെ ആദ്യരൂപം കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു. നഗരത്തിലെ പ്രധാന പാർപ്പിടമേഖലകളെയും വാണിജ്യകേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പിങ്ക് പാത ബെംഗളൂരുവിലെ ഗതാഗതത്തിരക്ക് പരിഹരിക്കുന്നതിന് വലിയൊരളവിൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. എം.ജി. റോഡ്, ശിവാജിനഗർ,…

Read More

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടൻ ശ്രീനിവാസൻ അന്തരിച്ചു. (69) കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 48 വർഷം നീണ്ട സിനിമ ജീവിതമാണ് അദ്ദേഹത്തിൻ്റേത്. രോഗബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.  

Read More

പുതുവത്സര സമ്മാനം: നാട്ടിലേക്കുള്ള പ്രീമിയം ബസ് ടിക്കറ്റുകൾക്ക് 20ശതമാനം വരെ ഇളവ്: പുതിയ നിരക്ക് അറിയാൻ വായിക്കാം

ബെംഗളൂരു: കർണാടക ആർടിസി യാത്രക്കാർക്ക് പുതുവത്സര സമ്മാനമായി പ്രീമിയം ബസുകളിൽ ടിക്കറ്റ് നിരക്കിൽ 15 മുതൽ 20 ശതമാനം വരെ ഇളവേർപ്പെടുത്തുന്നു. ജനുവരി അഞ്ചുമുതൽ ഇത് പ്രാബല്യത്തിലാകും. കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ഇത് ഗുണം ചെയ്യും. ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒട്ടേറെ പ്രീമിയം ബസ് സർവീസുകൾ കർണാടക ആർടിസി നടത്തുന്നുണ്ട്. ഇതുപ്രകാരം ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള ഐരാവത് വോൾവോ എസി സീറ്ററിന്റെ ടിക്കറ്റ് 1039-ൽനിന്ന് 850 ആയി കുറയും. എസി സ്ലീപ്പറിന് 1230-ൽനിന്ന് 950 ആയും കുറയും. എറണാകുളത്തേക്കുള്ള അംബാരി ഉത്സവിന്റെ ടിക്കറ്റ് നിരക്ക് 1900-ൽനിന്ന്…

Read More

അതിജീവിതകൾക്ക് ഐക്യദാർഢ്യം പകർന്ന് സമ്മേളനം ഇന്ന് ഫ്രീഡം പാർക്കിൽ

ബെംഗളൂരു : ലൈംഗികാതിക്രമങ്ങളിലെ അതിജീവിതകൾക്ക് ഐക്യദാർഢ്യംപകർന്ന് സംഘടിപ്പിക്കുന്ന സമ്മേളനം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഫ്രീഡം പാർക്കിൽ നടക്കും. ഇന്ദിരാനഗർ എൻഎൽഎസ് ലീഗൽ എയ്ഡ് സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്. അതിജീവിതകൾക്കെതിരായ ആക്രമണോത്സുകമായ ക്രോസ് വിസ്താര രീതികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമ്മേളനം. ഫോൺ

Read More

കോളേജ് വിദ്യാർഥിനിയായ പ്രണയിനിയെ കൂട്ടുകാരോടൊപ്പം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ 19-കാരിയായ കോളേജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി സ്വദേശികളായ വികാസ് (25), പ്രശാന്ത് (19), ചേതൻ (28) എന്നിവരാണ് അറസ്റ്റിലായത്. ബികോം വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്. വികാസും പ്രശാന്തും വിദ്യാർഥികളാണ്. ചേതൻ ഇവരുടെ സുഹൃത്താണ്. ഇലക്‌ട്രീഷ്യനായി ജോലിചെയ്യുന്ന ഇയാൾ വിവാഹിതനാണ്‌. വികാസ് പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് പെൺകുട്ടി അറിയാതെ ഇതിന്റെ ദൃശ്യം മൊബൈൽഫോണിൽ പകർത്തിയെന്ന് പോലീസ് പറഞ്ഞു. ഈ ദൃശ്യം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് ദൃശ്യം മൊബൈൽഫോണിൽനിന്ന് ഒഴിവാക്കാമെന്നുവിശ്വസിപ്പിച്ച് പെൺകുട്ടിയെ…

Read More

കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ള വെബ് സീരീസ് സംപ്രേഷണം തടയണം; ഹർജിയുമായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫ്

കൂടത്തായി കൊലപാതക കേസ് പ്രതി ജോളി (ജോളിയമ്മ ജോസഫ്) മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ എതിർകക്ഷികൾക്കു ഹൈക്കോടതി നോട്ടിസിനു നിർദേശിച്ചു. കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ളതാണു വെബ് സീരീസിന്റെ കഥയെന്നും സംപ്രേഷണം വിലക്കണമെന്നുമാണു ഹർജിയിലെ ആവശ്യം. എന്നാൽ സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് വി.ജി.അരുൺ അനുവദിച്ചില്ല. വിഷയം ജനുവരി 15നു വീണ്ടും പരിഗണിക്കും. വെബ് സീരീസിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരിൽ സ്റ്റേ ചെയ്യാനാകില്ലെന്നു കോടതി പറഞ്ഞു.…

Read More

മോഷ്ടാവെന്നു സംശയിച്ച് ആൾക്കൂട്ടം തല്ലിച്ചതച്ചു; അതിഥിത്തൊഴിലാളി ചോരതുപ്പി മരിച്ചു

വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് അതിഥിത്തൊഴി മരിച്ചു. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യൽ എന്ന പേരിൽ തല്ലിച്ചതച്ചത്. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണു മരിച്ചത്. അട്ടപ്പള്ളത്തു ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. രാമനാരായൺ മദ്യപിച്ചിരുന്നു. എന്നാൽ, കയ്യിൽ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മർദനമേറ്റ രാമനാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു. നാട്ടുകാരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ 5 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാമനാരായണിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വ്യക്തതമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ…

Read More
Click Here to Follow Us