ബെംഗളൂരു : മുട്ടയിൽ കാൻസറിന് കാരണമാകുന്ന പദാർഥങ്ങളുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണത്തെത്തുടർന്ന് പരിശോധന നടത്താൻ ആരോഗ്യവകുപ്പിന്റെ നടപടി. ചില ബ്രാൻഡുകളിൽ പുറത്തിറങ്ങുന്ന മുട്ടകൾ കാൻസറിന് കാരണമായേക്കുമെന്നായിരുന്നു പ്രചാരണം. ഈ മുട്ടകളുടെ സാംപിളുകൾ പരിശോധിക്കാൻ നടപടി ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. 250-ലേറെ സാംപിളുകളാണ് പരിശോധിക്കുന്നത്. ഇതിൽ ഒട്ടുമിക്ക സാംപിളുകളുടെയും ഫലം ലഭിച്ചുവെന്നും അവയിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഏതാനും സാംപിളുകളുടെ ഫലം വരാനുണ്ട്. അടുത്തദിവസങ്ങളിൽത്തന്നെ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുമുൻപ് ഇത്തരത്തിൽ പ്രചാരണമുണ്ടായപ്പോൾ നടത്തിയ പരിശോധനയിലും മുട്ടയിൽ കാൻസറിന് കാരണമാകുന്ന പദാർഥങ്ങൾ കണ്ടെത്തിയിരുന്നില്ല.…
Read MoreYear: 2025
2047-ഓടെ വികസിത് ഭാരതം എന്നലക്ഷ്യം നേടിയെടുക്കാൻ സാങ്കേതികവിദ്യയുടെ ശക്തിയോടൊപ്പം മൂല്യങ്ങളുടെ ശക്തിയും ആവശ്യം; രാഷ്ട്രപതി ദ്രൗപദി മുർമു
ബെംഗളൂരു : 2047-ഓടെ വികസിത് ഭാരതം എന്നലക്ഷ്യം നേടിയെടുക്കാൻ സാങ്കേതികവിദ്യയുടെ ശക്തിയോടൊപ്പം മൂല്യങ്ങളുടെ ശക്തിയും ആവശ്യമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. മണ്ഡ്യയിലെ മലവള്ളിയിൽ ജഗദ്ഗുരു ശിവരാത്രീശ്വര ശിവയോഗി മഹാസ്വാമിയുടെ 1066-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ദ്രുതഗതിയിലുള്ള മാറ്റത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടത്തിൽ സാമൂഹിക ഐക്യവും ധാർമികനേതൃത്വവും യുവജനശാക്തീകരണവും ആന്തരിക പ്രതിരോധശേഷിയും നേടിയെടുക്കാൻ ആധ്യാത്മിക മാർഗനിർദേശം അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. ധാർമിക ജ്ഞാനത്തോടുകൂടിയ ആധുനിക വിദ്യാഭ്യാസം, പാരിസ്ഥിതിക ഉത്തരവാദിത്വത്തോടെയുള്ള നവീകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച, അനുകമ്പയോടുകൂടിയ പുരോഗതി എന്നിവയുടെ സംയോജനമാണ് വികസിത ഇന്ത്യക്ക്…
Read Moreരാത്രിയിൽ കൊടും തണുപ്പ്, പകൽ സമയത്ത് ശക്തമായ വെയിൽ; ഇതെന്താപ്പ ഇങ്ങനെ എന്ന് ജനങ്ങൾ
ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശീതക്കാറ്റ് രൂക്ഷമായി. തണുത്ത കാറ്റിന്റെ ആഘാതം മൂലം ജനജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായി. രാത്രിയിൽ കൊടും തണുപ്പാണെങ്കിലും പകൽ സൂര്യപ്രകാശത്താൽ പ്രകാശപൂരിതമാണ്. വിജയപുരയിൽ 20 വർഷത്തിനിടയിലെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിൽ ഈ ആഴ്ച രാത്രി താപനില 14 ഡിഗ്രി ആയിരിക്കും. തണുപ്പ് രൂക്ഷമായതോടെ വിജയപുര, ബിദാർ, കലബുറഗി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്തിടെ, ബെംഗളൂരുവിൽ 8 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഇപ്പോൾ, വിജയപുര ജില്ലയിലെ ജനങ്ങൾ…
Read Moreകമ്പനി ജീവനക്കാർക്ക് ശൈത്യകാല അവധി
കുട്ടികൾക്ക് വേനൽക്കാല അവധി നൽകുന്നതുപോലെ, ഈ കമ്പനി ജീവനക്കാർക്ക് ശൈത്യകാല അവധിയും നൽകുന്നു. അതെ, ഒരു ഫ്ലിപ്കാർട്ട് ജീവനക്കാരൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വിവരമാണ് ഇത്. ഡിസംബറിൽ ശൈത്യകാല അവധി കൂടുതലാണ്. ഈ സമയത്ത്, ജീവനക്കാർ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത്. ചിലർ ആകട്ടേ വർഷാവസാനം ബാക്കിയുള്ള അവധി എടുക്കുകയും ചെയ്യുന്നു. ഈ സമയത്ത് സാധാരണയായി ഹാജർ കുറവായിരിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഫ്ലിപ്കാർട്ട് ജീവനക്കാരൻ ആണ് ഇത് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ശൈത്യകാലത്തെ “സാധാരണ ശൈത്യകാല അവധി” എന്നാണ്…
Read Moreനഗരത്തിൽ പ്രാവുകൾക്ക് ഭക്ഷണം കൊടുക്കാറുണ്ടോ? എന്നാൽ അത് നിർത്തിക്കോളൂ ഇല്ലങ്കിൽ രണ്ട് വർഷം വരെ ജയിലിൽ കിടക്കേണ്ടി വരും
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് കർശനമായി നിയന്ത്രിക്കാനും നിരോധിക്കാനും കർണാടക ആരോഗ്യ വകുപ്പ് നീക്കം നടത്തി. ഗുരുതരമായ ആരോഗ്യ അപകടങ്ങളും പൊതുജന ശല്യവും ചൂണ്ടിക്കാട്ടിയാണ് വകുപ്പ് ഈ നടപടി സ്വീകരിക്കുക. ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റിക്കും (ജിബിഎ) എല്ലാ നഗര കോർപ്പറേഷനുകൾക്കുമായി പുതിയ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡിസംബർ 16 ന് പുറത്തിറക്കിയ ഔദ്യോഗിക കത്തിൽ നഗരവികസന വകുപ്പിനോട് അഭ്യർത്ഥിച്ചു. പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ച് മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഈ…
Read Moreവന്യജീവി ആക്രമണം തടയാൻ പുതിയ നീക്കം; ബന്ദിപ്പുരിൽ മൃഗങ്ങളെ നിരീക്ഷിക്കാൻ ഹൈടെക് ക്യാമറകളും ഡ്രോണുകളും സജ്ജം
ബെംഗളൂരു: വന്യജീവി ആക്രമണം രൂക്ഷമായ ബന്ദിപ്പൂർ മേഖലയിൽ നൂതന ഹൈടെക് ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ്. കൂടാതെ മൃഗങ്ങളുടെ നീക്കംനിരീക്ഷിച്ച് അവയെ കാട്ടിലേക്ക് തുരത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് കൺട്രോൾ സെന്ററും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. പുറത്തേക്ക് ഇറങ്ങുന്ന മൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകർത്തി കൃത്യമായ ലൊക്കേഷനടക്കം സെന്ററിലെ ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാം. ഈ വിവരം സെന്ററിൽനിന്ന് ദ്രുതപ്രതികരണ സംഘങ്ങൾക്ക് കൈമാറും. ഇതോടെ വേഗത്തിൽ മൃഗങ്ങളെ കാട്ടിലേക്ക് തിരികെ ഓടിക്കാൻ സാധിക്കും. ഗുണ്ടൽപേട്ട് താലൂക്കിലെ മേലുകാമനഹള്ളി ഗേറ്റ് സഫാരി പോയിന്റിലാണ് സെന്റർ സ്ഥാപിച്ചത്. ബന്ദിപ്പൂർ മേഖലയിലെ…
Read Moreബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയമങ്ങൾ
ബെംഗളൂരു: വരാനിരിക്കുന്ന 2026 ലെ പുതുവത്സരാഘോഷത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിക്കുമ്പോൾ, ബെംഗളൂരു പോലീസ് സുപ്രധാന തീരുമാനം എടുത്തു. ഗോവയിലെ പബ്ബിൽ അടുത്തിടെ നടന്ന സംഭവത്തെ തുടർന്ന്, ഡിസംബർ 31 ന് നടക്കുന്ന പുതുവത്സര ആഘോഷങ്ങൾക്ക് പോലീസ് കർശന സുരക്ഷാ നിയമങ്ങൾ ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹോട്ടലുകൾ, ബാറുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ പരിപാടികൾ നടത്തുന്ന എല്ലാ വേദികൾക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമായിരിക്കും. ബെംഗളൂരു സിറ്റി പോലീസ് 19 പോയിന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്, പ്രത്യേകിച്ച് പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് പൂർണ്ണമായ നിരോധനം. ഈ നിയമങ്ങൾ ലംഘിച്ചാൽ…
Read Moreബെംഗളൂരുവിൽ കെങ്കേമമാക്കി ചവിട്ടുവണ്ടി’യുടെ സൈക്കിൾ റാലി
ബെംഗളൂരു : നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശംപകർന്ന് സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ ‘ചവിട്ടുവണ്ടി’ സൈക്കിൾ റാലി സംഘടിപ്പിച്ചു. ബ്രിഗേഡ് റോഡിൽ നടന്ന കെയ്ക്ക് മുറിക്കൽച്ചടങ്ങോടെ റാലി സമാപിച്ചത്. പരിസ്ഥിതി സംരക്ഷണം, ഹരിത ഗതാഗതം എന്നീ സന്ദേശങ്ങളും ഉയർത്തിപ്പിടിച്ചായിരുന്നു റാലി. സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞും ക്രിസ്മസിന്റെ വരവറിയിക്കുന്നരീതിയിൽ സൈക്കിളുകൾ അലങ്കരിച്ചും എത്തിയ യാത്രികർ നഗരവീഥികളിൽ ഉത്സവപ്പൊലിമ പകർന്നു. കാർബൺ മലിനീകരണം കുറയ്ക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘ചവിട്ടുവണ്ടി’ ഈ യാത്ര സംഘടിപ്പിച്ചതെന്ന് അംഗങ്ങൾ പറഞ്ഞു
Read Moreനഗരത്തിലെ അസാധാര കാലാവസ്ഥയുടെ കാരണം ഇത്; താപനിലെ 12 ഡിഗ്രിയിലേക്ക് കുറയും
ബെംഗലൂരു നഗരം ഇപ്പോൾ കടന്ന് പോകുന്നത് അസാധാരണ കാലാവസ്ഥയിലൂടെ. പകൽ സമയങ്ങളിൽ അസഹനീയമായ വായു മലിനീകരണം. രാത്രി കാലങ്ങളിൽ അതിശൈത്യം. വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 16 ഡിഗ്രി സെൽഷ്യസാണ് ബെംഗലൂരു നഗരത്തിലെ താപനില. നഗരത്തിലെ താപനില 16 ഡിഗ്രി സെൽഷ്യസിൽ നിന്ന് 12 ഡിഗ്രിയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിൽ പുലർച്ചെ മൂടൽമഞ്ഞ് കാരണം താപനില സാധാരണയെക്കാൾ താഴെയാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. താപനില 12 ഡിഗ്രിയിലേക്ക് താഴുകയാണെങ്കിൽ 2016 ന് ശേഷമുള്ള ബെംഗളൂരുവിലെ ഏറ്റവും തണുപ്പുള്ള ഡിസംബറായിരിക്കും ഇത്.…
Read Moreനടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയുടെ പരാതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. തനിക്ക് എതിരെ മനപൂര്‍വം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നടി സൈബറാക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്. മാര്‍ട്ടിലെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി…
Read More