നാവിക താവളത്തിലേക്ക് പറന്നെത്തിയ ദേശാടന പക്ഷിയിൽ നിന്ന് ചൈനീസ് ജിപിഎസ് ട്രാക്കർ കണ്ടെത്തി

ബെംഗളൂരു : ചൊവ്വാഴ്ച കദംബ നാവിക താവള പ്രദേശത്ത് ഒരു ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടന പക്ഷിയെ (കടൽക്കാക്ക ) കണ്ടെത്തി. ട്രാക്കർ ഉള്ള കടൽ പക്ഷിയെ വനം ഉദ്യോഗസ്ഥർ ആണ് കണ്ടെത്തിയത്. ഇത് നിലവിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കാർവാർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ വർഷം കാർവാറിന് സമീപം ജിപിഎസ് ട്രാൻസ്മിറ്റർ ഉള്ള ഒരു കഴുകനെ കണ്ടെത്തിയിരുന്നു. അത് വളരെയധികം ആശങ്കയുണ്ടാക്കി. ഇപ്പോൾ സമാനമായ സംഭവം ആണ് ആവർത്തിച്ചത്. പറന്ന് എത്തിയ ദേശാടന കടൽക്കാക്കയിൽ നിന്ന് ആണ് ഈ…

Read More

തിരുവനന്തപുരം മേയര്‍ സ്ഥാനം; ബിജെപിയില്‍ അപ്രതീക്ഷിത പേര്

45 വര്‍ഷത്തെ സിപിഎം ഭരണത്തിന് അറുതി വരുത്തി ബിജെപി പിടിച്ചെടുത്ത തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആരാകണം എന്നതില്‍ ചര്‍ച്ചകള്‍ പലവിധം. 50 സീറ്റുകള്‍ നേടി മികച്ച നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ മേയര്‍ സ്ഥാനത്തിന്റെ പേരില്‍ തര്‍ക്കം എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് നേതൃത്വം പുലര്‍ത്തുന്നത്. വിവി രാജേഷ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളായിരുന്നു ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ ഉയരുന്നുണ്ട്. കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവായിരുന്ന എംആര്‍ ഗോപന്‍, മുതിര്‍ന്ന…

Read More

കരിമ്പ് കൊയ്ത്ത് യന്ത്രത്തിൽ കുടുങ്ങി രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ സത്തി ഗ്രാമത്തിൽ കരിമ്പ് വിളവെടുപ്പിനിടെ യന്ത്രത്തിൽ കുടുങ്ങി രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു . ബരവ്വ കൊബാഡി (60), ലക്ഷ്മിഭായ് രുദ്രഗൗഡർ (65) എന്നിവരാണ് മരിച്ചത്. അത്താണി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കരിമ്പ് വിളവെടുപ്പിനിടെ ഡ്രൈവർ മുന്നോട്ട് നോക്കാതെ വാഹനം ഓടിച്ച താണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത്, രണ്ട് സ്ത്രീകളുടെയും തലകൾ മെഷീനിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധ കാരണം തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടത്.

Read More

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച് മുട്ട കഴിച്ചാൽ അർബുദ മുണ്ടാകുന്നെന്ന വാർത്ത; പലരും മുട്ട ഉപയോഗം നിർത്തി

ബെംഗളൂരു: മുട്ടകളിൽ AOZ (നൈട്രോഫ്യൂറാൻ) എന്ന അർബുദകാരി പദാർത്ഥം കണ്ടെത്തിയ വാർത്ത വൈറലാകുന്നു. ഡിഎൻഎയെ തകരാറിലാക്കുന്നതിലൂടെ ഇത് കാൻസറിന് കാരണമാകുമെന്നും പറയപ്പെടുന്നു. ഇതുമൂലം മുട്ട കഴിക്കുന്നവരിൽ ഉത്കണ്ഠ വർദ്ധിച്ചു. മുട്ടയുടെ ഉപയോഗത്തെയും ഗുണങ്ങളെയും കുറിച്ച് . ഇതിനെത്തുടർന്ന്, ഭക്ഷ്യസുരക്ഷാ വകുപ്പിന് മുന്നറിയിപ്പ് നൽകുകയും ബെംഗളൂരുവിലെ 200 ലധികം പ്രദേശങ്ങളിൽ നിന്ന് മുട്ടകൾ ശേഖരിക്കുകയും ചെയ്തു. മറുവശത്ത്, ഇന്ന് (ഡിസംബർ 16) നിയമസഭ നടപടിക്രമങ്ങളിലും ഈ വിഷയം പരാമർശിക്കപ്പെട്ടു. മുട്ടയിൽ അർബുദകാരി ഘടകങ്ങൾ കണ്ടെത്തുന്ന വിഷയം കോൺഗ്രസ് എം‌എൽ‌സി രമേശ് ബാബു അടുത്തിടെ നിയമസഭയിൽ ഉന്നയിച്ചു,…

Read More

ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു : സമയപരിധി ലംഘിച്ച്‌ പ്രവർത്തിച്ചതിന് ബോളിവുഡ് നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന്റെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ ബാസ്റ്റിയൻ ഗർഡൻ സിറ്റി പബ്ബിന്റെ പേരിലാണ്‌ കേസ്. കഴിഞ്ഞദിവസം ഈ പബ്ബിലെത്തിയവർ തമ്മിൽ സംഘർഷം നടക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പബ്ബുകൾ പ്രവർത്തിക്കാൻ അനുവദിച്ചിരുന്ന സമയത്തിനുശേഷവും ഇത് പ്രവർത്തിക്കുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമായിരുന്നു. തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അർധരാത്രിക്കുശേഷം ഒരുമണി വരെയാണ് ബെംഗളൂരുവിൽ പബ്ബുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പബ്ബുകളിൽ ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയവർക്ക് ഓഹരിപങ്കാളിത്തമുണ്ട്.

Read More

മനുഷ്യത്വം മറന്ന ബെംഗളൂരുവിലെ ജനങ്ങൾ: സഹായം ലഭിക്കാതെ യുവാവ് റോഡിൽ മരിച്ചു

നഗരത്തിൽ റോഡിൻറെ നടുക്ക് മധ്യത്തിൽ ഹൃദയാഘാതത്തെ തുടർന്ന് വീണ വ്യക്തിയെ രക്ഷിക്കണമെന്ന് ഭാര്യ യാചിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. തൽഫലമായി, ആ മനുഷ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാലാജിനഗറിൽ താമസിക്കുന്ന 34 കാരനായ വെങ്കിട്ടരമണൻ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെ, വെങ്കിട്ടരമണന് നെഞ്ചുവേദന അനുഭവപ്പെട്ട് ഭാര്യയോടൊപ്പം ബൈക്കിൽ ജയദേവ ഹാർട്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്നു . വീട്ടിൽ നിന്ന് വെറും 100 മീറ്റർ അകലെ വെച്ചാണ് അദ്ദേഹത്തിന് നേരിയ ഹൃദയാഘാതം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വെങ്കിട്ടരമണൻ…

Read More

താമസിക്കുന്ന ഫ്ലാറ്റിലെ കുടിവെള്ള ടാങ്കിൽ അബദ്ധത്തിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചു

child

ടാങ്കിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് ചിറ്റാരിക്കാൽ കാനാട്ട് രാജീവിന്‍റെ മകൻ ഐഡൻ സ്റ്റീവാണ് മരിച്ചത്. കർണാടകയിലെ ഹാസനിൽ വെച്ചാണ് അപകടം നടന്നത്. കുട്ടിയുടെ പിതാവ് ഇവിടെ സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയായിരുന്നു.

Read More

കടം വാങ്ങിയ 1 ലക്ഷത്തിന് പകരം തിരിച്ചടക്കേണ്ടി വന്നത് 74 ലക്ഷം; കർഷകന്റെ കിഡ്നി വിൽപിച്ച് സംഘം

കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനായി സ്വന്തം കിഡ്നി വിറ്റ് മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകൻ. ചന്ദ്രപൂർ സ്വദേശിയായ റോഷൻ സദാശിവ് കൂഡെയാണ് കടം വീട്ടാനായി കിഡ്നി വിറ്റത്. കൃഷിയിൽ തുടർച്ചയായി നഷ്ടം വന്നപ്പോഴാണ് മറ്റൊരു കച്ചവടം തുടങ്ങാമെന്ന് റോഷൻ കരുതിയത്. ഇതിനായി 2 പശുക്കളെ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. പിന്നാലെ പണം കടം കൊടുക്കുന്ന രണ്ടുപേരിൽ നിന്നായി 50,000 രൂപ വീതം വാങ്ങി. കച്ചവടം തുടങ്ങിയതിന് ശേഷം മടക്കി നൽകാമെന്ന ഉറപ്പിലായിരുന്നു പണം കടം വാങ്ങിയത്. എന്നാൽ കച്ചവടം തുടങ്ങുന്നതിനു മുൻപ് ഇയാൾ വാങ്ങിയ പശുക്കള്‍…

Read More

മൂടൽമഞ്ഞ്: യാത്രക്കാർക്ക് മുന്നറിയിപ്പുമായി ബെംഗളൂരു വിമാനത്താവള അധികൃതർ

ബെംഗളൂരു : മൂടൽമഞ്ഞിനെത്തുടർന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിമാനത്താവളം അധികൃതർ. മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ എത്തി സുരക്ഷാപരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തയ്യാറെടുക്കണമെന്നും നിർദേശിച്ചു. വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിക്കേണ്ടി വരുന്നതിനാൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്കൂടാൻ സാധ്യതയുണ്ട്. ചെക്ക് ഇൻ നടപടികൾ വൈകും. യാത്രക്കാർ നേരത്തേ എത്തിയാൽ ഇത് മൂലമുള്ള അസൗകര്യം ഒഴിവാക്കാൻ സാധിക്കും. കഴിഞ്ഞഏതാനും ദിവസങ്ങളിലായി പുലർച്ചെയുള്ള സർവീസുകളാണ് വൈകുന്നത്.  

Read More

തണുപ്പ് കടുത്തു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു : കർണാടകത്തിൽ തണുപ്പ് കടുത്തതോടെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വടക്കൻമേഖലകളിലാണ് തണുപ്പ് രൂക്ഷമായിരിക്കുന്നത്. കലബുറഗി, ബീദർ, വിജയപുര, ബെളഗാവി, ബാഗൽകോട്ട്, ഹാവേരി, യാദ്ഗിർ, ധാർവാഡ്, കൊപ്പാൾ എന്നീ ജില്ലകളിലാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ബെംഗളൂരുവടക്കം മറ്റിടങ്ങളിലും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് തണുപ്പ് ഏറ്റവും രൂക്ഷമായത് വിജയപുര ജില്ലയിലാണ്. ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞതാപനില ഏഴ് ഡിഗ്രി സെൽഷ്യസാണ്. പത്തുവർഷത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണിത്. അടുത്തദിവസങ്ങളിൽ ഇത് ആറുഡിഗ്രിയായി കുറയുമെന്നാണ് കാലാവസ്ഥാപ്രവചനം. ശീതക്കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ബെംഗളൂരുവിലും ശീതക്കാറ്റുവീശുന്നുണ്ട്. ബെംഗളൂരുവില താപനില 14…

Read More
Click Here to Follow Us