ഭാര്യയുടെ സ്വകാര്യചിത്രങ്ങൾ സുഹൃത്തുകൾക്ക് അയച്ചു നൽകി ; യുവാവ് അറസ്റ്റിൽ

ബെംഗളൂരു : വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ സ്വകാര്യചിത്രങ്ങൾ അവരുടെ സുഹൃത്തുകൾക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റിൽ.

ബെംഗളൂരു അമൃതനഗറിൽ താമസിക്കുന്ന സ്വകാര്യകമ്പനി ജീവനക്കാരനായ ഗോവിന്ദരാജുവാണ് (27) ഭാര്യയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായത്.

ഓൺലൈൻ ചൂതാട്ടത്തിന് അടിമയായ ഗോവിന്ദരാജുവിന്റെ കടുത്ത മാനസികപീഡനത്തെ തുടർന്നാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

സാമൂഹികമാധ്യമത്തിലൂടെ ഭാര്യയുടെ ചില സുഹൃത്തുകൾക്ക് ചിത്രങ്ങൾ അയക്കുകയും ഇവരിൽനിന്ന് വിവരം അറിഞ്ഞ ഭാര്യ പോലീസിനെ സമീപിക്കുകയുമായിരുന്നു.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

കഴിഞ്ഞവർഷമാണ് യെലഹങ്കയിലെ ഒരു ഷോപ്പിങ് മാളിൽ ജോലിചെയ്തിരുന്ന യുവതിയും ഗോവിന്ദരാജുവും വിവാഹിതരായത്. പതിവായി ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന ഗോവിന്ദരാജു ഭാര്യയിൽനിന്നും ഇതിനായി പണം വാങ്ങിയിരുന്നു.

ഇതിന്റെപേരിൽ ഇരുവരും തമ്മിൽ വഴക്കും പതിവായി. ഇതേത്തുടർന്ന് ഭാര്യ ആന്ധ്രയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിപ്പോയി.

തിരികെ വന്നില്ലെങ്കിൽ സ്വകാര്യചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിമുഴക്കിയതോടെ ബെംഗളൂരുവിൽ തിരിച്ചെത്തിയ യുവതി പിജി ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

പിന്നീട് ഫോണിൽ വിളിച്ച്‌ കൊല്ലുമെന്ന് ഭീഷണി തുടർന്നതോടെ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇയാൾ ചിത്രങ്ങൾ സുഹൃത്തുക്കൾക്കയച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts