കര്‍ണാടകയില്‍ ഇനി പ്രൈമറി അധ്യാപകര്‍ക്ക് ഉയര്‍ന്ന ക്ലാസുകളില്‍ പഠിപ്പിക്കാം

ബെംഗളൂരു: സംസ്ഥാനത്ത് ഇനി പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യം.

കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സര്‍വീസസ് ചട്ടങ്ങളില്‍ ഇതിനായി ഭേദഗതി വരുത്തി.
ഭേദഗതി ചെയ്ത നിയമങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലെ ബിരുദ അധ്യാപകര്‍ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അനുവദിക്കണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു.

അധ്യാപക യോഗ്യതാ പരീക്ഷ (ടിഇടി) സര്‍ട്ടിഫിക്കറ്റുള്ള ബിരുദ അധ്യാപകര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഈ ഭേദഗതി ഇപ്പോള്‍ അനുവദിക്കുന്നു,

നേരത്തെ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ മാത്രമേ അവര്‍ക്ക് അനുമതിയുണ്ടായിരുന്നുള്ളു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts