മതവികാരം വ്രണപ്പെടുത്തരുത്; ചാമുണ്ഡേശ്വരീദേവിയെ ബഹുമാനിക്കാൻ തയ്യാറായാൽ ദസറ ആഘോഷം ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കും; രാജകുടുംബം

ബെംഗളൂരു : ചാമുണ്ഡേശ്വരീദേവിയെ ബഹുമാനിക്കാൻ ബാനു മുഷ്താഖ് തയ്യാറായാൽ ദസറ ആഘോഷം അവർ ഉദ്ഘാടനം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുമെന്ന് മൈസൂരു രാജാവും എംപിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ. ദസറ ഉദ്ഘാടനത്തിൽ മതവികാരം വ്രണപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ദസറ ഉദ്ഘാടകയായി ബാനു മുഷ്താഖിനെ നിശ്ചയിച്ചതിനെതിരേ ബിജെപി എതിർപ്പുന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കന്നഡഭാഷയ്ക്കും സാഹിത്യത്തിനും ബാനു മുഷ്താഖ് നൽകിയ സംഭാവനകൾ വലുതാണ്.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

സാമൂഹികപ്രസ്ഥാനങ്ങളിലെ അവരുടെ സജീവപങ്കാളിത്തവും സ്ത്രീകൾക്കുവേണ്ടിയുള്ള നിലപാടുകളും എടുത്തുപറയേണ്ടതാണ്. അവരെ ദസറ ആഘോഷത്തിന് ക്ഷണിച്ചതിനെ എതിർക്കാനുമാവില്ല. എന്നാൽ, ദസറ ആഘോഷത്തിന് മതപരമായും പരമ്പരാഗതമായും ആഴത്തിൽ പ്രധാന്യമുണ്ട്.

അത് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഴത്തിൽ വേരൂന്നിയതാണെന്നും യദുവീർ ചൂണ്ടിക്കാട്ടി പറഞ്ഞു. ചാമുണ്ഡേശ്വരിയെ തനിക്ക് ബഹുമാനമാണെന്നും കുട്ടിക്കാലംമുതലേ ദസറ ആഘോഷത്തിന് കുടുംബാംഗങ്ങളോടൊപ്പം വരാറുണ്ടായിരുന്നെന്നും ബാനു മുഷ്താഖ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
[masterslider id="10"]

Related posts