സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അപമാനിച്ചു ഫേസ്ബുക്ക് പോസ്റ്റ്; യുവാവിനെതിരെ തിരെ കേസെടുത്തു പോലീസ്

കൊച്ചി: ഫേസ്ബുക്കിലൂടെ രാജ്യത്തെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റ് പങ്കുവച്ച് യുവാവ്. സംഭവത്തില്‍ കോട്ടയം സ്വദേശിയായ ആല്‍ബിച്ചന്‍ മുരിങ്ങയിലിനെതിരെ പൊലീസ് കേസെടുത്തു. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ് അനൂപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ദേശീയ ഗാനത്തെ അവഹേളിച്ചതിനൊപ്പം ദേശീയ പതാകയെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാള്‍ അധിക്ഷേപിച്ചു. ദേശീയ പതാകയിലെ അശോകചക്രത്തിന് പകരം ഇമോജി ഇടുകയായിരുന്നു. ‘ഇന്ത്യ എന്റെ രാജ്യമല്ല, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരല്ല’ എന്ന് തുടങ്ങുന്നതായിരുന്നു ദേശീയ ഗാനത്തെ അവഹേളിച്ചുകൊണ്ട് ഇയാള്‍ എഴുതിയത്.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അമേരിക്കയില്‍ താമസിക്കുന്ന ആല്‍ബിച്ചന്‍ ഫേസ്ബുക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടും അധിക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവച്ചതായി പരാതിയുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts