റെയിൽപ്പാലത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കെ തീവണ്ടിയുടെ കോച്ചുകൾ വേർപ്പെട്ടു

ബെംഗളൂരു : ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കെ, കോച്ചുകൾ വേർപെട്ട് പാലത്തിൽ നിന്നുപോയി. ഭാഗ്യവശാൽ, അപകടമൊന്നും സംഭവിച്ചില്ല. വലിയൊരു ദുരന്തമാണ് ഒഴിവായത്.

തലഗുപ്പ-മൈസൂരു പാസഞ്ചർ തീവണ്ടിയുടെ കോച്ചുകളാണ് വേർപ്പെട്ടത്. അപകടത്തിൽ ആർക്കുംപരിക്കില്ല.

തുംഗാനക്ക് കുറുകെയുള്ള റെയിൽപ്പാലത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു സംഭവം.

അവസാനത്തെ അഞ്ച് കോച്ചുകളില്ലാതെ ഏതാനും മീറ്ററുകൾ തീവണ്ടി മുന്നോട്ടു പോയെങ്കിലും ഉടൻതന്നെ അപകടം തിരിച്ചറിഞ്ഞു നിർത്തുകയായിരുന്നു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

പിന്നീട് റെയിൽവേ എൻജിനിയർമാരെത്തി കോച്ചുകൾ ഘടിപ്പിച്ചു യാത്ര തുടർന്നു. അപകടത്തെത്തുടർന്ന് തീവണ്ടി 45 മിനിറ്റോളം വൈകി.

ബുധനാഴ്ച 4.50-ന് ശിവമോഗ സ്റ്റേഷൻവിട്ട തീവണ്ടി അഞ്ചോടെ പാലംകടക്കുമ്പോഴായിരുന്നു അപകടം. ഈ സമയം 350-ഓളം യാത്രക്കാർ തീവണ്ടിയിലുണ്ടായിരുന്നു.

ഡി-3, ഡി-4 കോച്ചുകൾ തമ്മിലുള്ള ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. തീവണ്ടി വലിയവേഗത്തിലല്ലാതിരുന്നതും അപകടം ഒഴിവാകാൻ കാരണമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts