വീണ്ടും വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്. 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ഇരിക്കാന്‍ കഴിയില്ല, ബംഗ്ലാദേശും പാകിസ്താനും അതിന് ഉദാഹരണമാണെന്നായിരുന്നു എഎന്‍ഐയുടെ പോഡ്‌കാസ്റ്റില്‍ സംസാരിക്കവെ യോഗിയുടെ പരാമർശം. താന്‍ ഉത്തര്‍പ്രദേശിലെ ഒരു സാധാരണ പൗരന്‍ മാത്രമാണെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് താനെന്നും യോഗി അവകാശപ്പെട്ടു. എല്ലാവരുടെയും പിന്തുണയിലും വികസനത്തിലും താന്‍ വിശ്വസിക്കുന്നതെന്നും യോഗി പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് സനാതന ധര്‍മ്മമെന്നും, ഹിന്ദു ഭരണാധികാരികള്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം…
Read MoreDay: 28 March 2025
സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം: പൂനെ പോലീസിൽ കീഴടങ്ങുന്നതിന് മുമ്പ് വിഷം കഴിച്ച് പ്രതി
ബെംഗളൂരു: ഭാര്യ ഗൗരി അനിൽ സാംബ്രേക്കറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ടെക്കി രാകേഷ് രാജേന്ദ്ര ഖേഡേക്കറെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. രാകേഷ് വിഷം കഴിച്ച് പൂനെയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. ഗൗരി അനിൽ സാംബേക്കർ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കിയിരുന്നു. രണ്ട് വർഷം മുൻപാണ് രാകേഷിനെ വിവാഹം കഴിച്ചത്. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ പ്രോജക്ട് മാനേജരായിരുന്നു രാകേഷ്, വീട്ടിൽ നിന്നാണ് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി ജോലി സംബന്ധമായ കാര്യങ്ങളെച്ചൊല്ലി രാകേഷും ഗൗരിയും തമ്മിൽ വഴക്കുണ്ടായി. ഗൗരി രാകേഷിന് നേരെ കത്തി…
Read Moreഅവധി ദിനമായതിനാൽ ഗതാഗതക്കുരുക്കിന് സാധ്യത; ട്രാഫിക് പോലീസ്
ബെംഗളൂരു: വാരാന്ത്യ ദിനങ്ങളും മൂന്ന് അവധി ദിനങ്ങൾ കൂടി ആയതിനാൽ വിവിധ റോഡുകളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ X വഴി നൽകുകയും ബദൽ വഴികൾ വഴി സഞ്ചരിക്കാൻ പൊതുജങ്ങളോട് പോലീസ് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. https://x.com/KRPURATRAFFIC/status/1905160703012483289?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1905160703012483289%7Ctwgr%5E9efcbf1000bb95c60e39cebecf03863286921e2c%7Ctwcon%5Es1_&ref_url=https%3A%2F%2Ftv9kannada.com%2Fkarnataka%2Fbengaluru%2Fbangalore-traffic-police-impose-traffic-restrictions-on-flyovers-from-11-pm-to-6-am-know-more-updates-here-997764.html ഉഗാദി, റംസാൻ ഉത്സവങ്ങളും വാരാന്ത്യവും കാരണം കൂടുതൽ ആളുകൾ വാഹനങ്ങളിൽ പുറത്തെ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നും ട്രാഫിക് പോലീസ് ഒരു എക്സ് സന്ദേശത്തിൽ പറഞ്ഞു, പൊതുജനങ്ങളുടെ സഹകരണവും അവർ അഭ്യർത്ഥിച്ചു.
Read Moreതാമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ആറാം ഹെയര്‍പിന്‍ വളവില്‍ ബസ് കുടുങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് തകരാറിലായത്. വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ചെറിയ വാഹനങ്ങള്‍ വണ്‍ വേ ആയി കടത്തിവിട്ടു. ആറ് മണിക്കൂറോളം കടുത്ത ഗതാഗതതടസ്സമുണ്ടായി. ഹൈവേ പോലീസും ചുരം സംക്ഷണ സമിതിയംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. 11 മണിയോടെ ഗതാഗത തടസ്സം പരിഹരിച്ച് വാഹനങ്ങള്‍ കടത്തിവിട്ടു.
Read Moreരാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോ പദ്ധതി മംഗളൂരുവിൽ:
ബെംഗളൂരു: മംഗലാപുരം വാട്ടർ മെട്രോ ഒരു അഭിലാഷ പദ്ധതിയാണ്. ഈ പദ്ധതി പൂർത്തീകരണത്തോടടുക്കുകയാണ്. പൂർത്തിയായാൽ രാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോ പദ്ധതി 2026 ൽ സംസ്ഥാനത്ത് ആരംഭിക്കും. മെട്രോ ഗതാഗതത്തിന് സമാനമായി, ആളുകളെ കൊണ്ടുപോകാൻ വെള്ളത്തിൽ ഓടുന്ന ഒരു മെട്രോ സർവീസാണ് വാട്ടർ മെട്രോ പദ്ധതി. രാജ്യത്തെ ആദ്യത്തെ ജല മെട്രോ സർവീസ് കേരളത്തിലെ കൊച്ചിയിലാണ് ആരംഭിച്ചത്. അതുപോലെ, മംഗളൂരുവിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ മുൻപേ പ്രഖ്യാപിച്ചിരുന്നു. എല്ലാം പദ്ധതി പ്രകാരം നടന്നാൽ, രാജ്യത്ത് ജല മെട്രോ ഗതാഗതം ഉള്ള രണ്ടാമത്തെ…
Read Moreമാസപ്പടി കേസ്: ഹർജികൾ തള്ളി ഹൈക്കോടതി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല,
കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല. മാത്യു കുഴൽനാടനും ഗീരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്.
Read Moreഉഗാദി ഉത്സവകാലത്ത് മാംസത്തിന് ആവശ്യക്കാർ ഏറി: ഒരു ദിവസം കൊണ്ട് മോഷ്ടാക്കൾ മോഷ്ടിച്ചത് നൂറിലധികം പന്നികളെ
ബെംഗളൂരു : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു റൂറൽ ജില്ലയിൽ നൂറ് പന്നികളെ മോഷ്ടിച്ചു. പന്നിക്കൂടുകൾ തകർത്ത് അകത്തുകടക്കുന്ന കള്ളന്മാർ ടാറ്റാ ഏസ് വാഹനത്തിലാണ് മോഷ്ടിക്കുന്നത്. മോഷ്ടാക്കളുടെ പ്രവൃത്തി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചിക്കബെല്ലാപൂർ ജില്ലയിലെ ദൊഡ്ഡബെല്ലാപൂർ താലൂക്കിലെ ഭിന്നമംഗല ഗ്രാമത്തിലാണ് ഒറ്റ ദിവസം കൊണ്ട് രണ്ട് ഇടങ്ങളിൽ നിന്നായി 80ലധികം പന്നികളെ മോഷ്ടിച്ചത്. ഭൈരസാന്ദ്ര ഗ്രാമത്തിലെ ദിവാകർ എന്ന കർഷകന്റെ ഫാംഹൗസിന് സമീപമുള്ള ഒരു പന്നി ഷെഡ് തകർത്ത് കള്ളന്മാർ 30 പന്നികളെ മോഷ്ടിച്ചു. പന്നി ഷെഡിന് കുറുകെ നിർത്തിയിട്ടിരുന്ന കർഷകന്റെ ബൊലേറോ വാഹനം ഒരു…
Read Moreഎമ്പുരാന്‍ കാണുന്നുണ്ട് ; ടീമിന് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം; എമ്പുരാന്‍ ടീമിന് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. മോഹന്‍ലാലിനൊപ്പം ഉള്ള ചിത്രം ഉള്‍പ്പെടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. മോഹന്‍ലാല്‍ – പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എമ്പുരാന്‍ കാണുന്നുണ്ട്. എന്ന് അദ്ദേഹം ചിത്രം പങ്കുവച്ച് കുറിച്ചു. അതേസമയം സിനിമ തീയേറ്ററിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അച്ഛനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് പൃഥ്വിരാജ് രംഗത്തെത്തി. ‘അച്ഛാ…നിങ്ങള്‍ കാണുന്നുണ്ടെന്ന് എനിക്ക് അറിയാം’ എന്ന ക്യാപ്ഷനില്‍ എമ്പുരാന്റെ പോസ്റ്ററിനൊപ്പമാണ് പൃഥ്വി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം റിലീസിന് മുന്‍പേ കളക്ഷന്‍ റെക്കോര്‍ഡില്‍ പുതിയ…
Read Moreനവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; ദമ്പതികള്‍ കസ്റ്റഡിയില്‍
ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം. ഏലതോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കള്‍ കടിച്ച് വലിച്ച നിലയിലായിരുന്നു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ കസ്റ്റഡിയിലെടുത്തു ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ ജീവനില്ലായിരുന്നുവെന്നും തുടര്‍ന്ന് കുഴിച്ചിട്ടതാണെന്നുമാണ് ഇവര്‍ പറയുന്നത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് രാജാക്കാട് പോലീസ് പറഞ്ഞു. പൂനം സോറന്‍ എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവ് മോത്തിലാല്‍ മുര്‍മു എന്നയാളുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. പൂനം…
Read Moreഎംപുരാനെതിരെ ബഹിഷ്കരണ ആഹ്വാനം; മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ സൈബർ ആക്രമണം
കൊച്ചി: എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ. സോഷ്യൽമീഡിയകളിലൂടെയാണ് വൻതോതിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും അസഭ്യവും ചൊരിയുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ, എംപുരാൻ സിനിമ ബഹിഷ്കരിക്കാനും ആഹ്വാനവുമുണ്ട്. നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എംപുരാൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്. ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, ബിജെപി പ്രവർത്തക ലസിത പാലക്കൽ അടക്കമുള്ളവർ പൃഥ്വിരാജിനെതിരെ സോഷ്യൽമീഡിയയിൽ കുറിപ്പുമായി…
Read More