സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്.

മൈസൂരു : സമുദ്രനിരപ്പിലെ താപനിലയും ഉഷ്ണതരംഗ മുന്നറിയിപ്പിനെയും തുടർന്ന് സംസ്ഥാനത്തെ തീരദേശമേഖലയിൽ മത്സ്യബന്ധനസ്തംഭനം. നിലവിൽ മംഗലാപുരത്തടക്കം 20 ശതമാനം ബോട്ടുകൾമാത്രമാണ് കടലിൽ മീൻപിടിക്കാൻ പോകുന്നത്.

മത്സ്യബന്ധനത്തിന് അനുയോജ്യമായ താപനില 27-നും 32 ഡിഗ്രി സെൽഷ്യസിനുമിടയിലാണ്. എന്നാൽ, സമുദ്രനിരപ്പിലെ നിലവിലെ താപനില 35 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്. ഇത് സമുദ്രജീവികൾക്ക് കൂടുതൽ പ്രതികൂലമാണ്.

ചൂടിൽനിന്ന് രക്ഷപ്പെടാൻ മത്സ്യങ്ങളടക്കമുള്ള സമുദ്രജീവികൾ കടലിന്റെ അടിത്തട്ടിലേക്ക് പോകുകയാണ്. തൊഴിലാളികൾക്ക് അവയെ പിടിക്കുന്നതിന് ഇത് ബുദ്ധിമുട്ടാകുന്നു.

കൂടാതെ, ആഴക്കടലിലേക്ക് പോകുന്ന ട്രോൾബോട്ടുകൾ സാധാരണയായി മീൻസംഭരണത്തിന് 500 ഐസ് ബ്ലോക്കുകൾവരെ കൊണ്ടുപോകാറുണ്ട്. ഇത് 12 ദിവസംവരെ നീണ്ടുനിൽക്കും.

എന്നാൽ, ഇപ്പോൾ കടുത്ത ചൂട് കാരണം ഒരാഴ്ചയ്ക്കുള്ളിൽ ഐസ് ഉരുകുന്നതിനാൽ ബോട്ടുകൾ നിശ്ചയിച്ചതിലും നേരത്തേ കരയിലേക്ക് മടങ്ങിവരേണ്ട സ്ഥിതിയാണ്.

മത്സ്യബന്ധനം കുറഞ്ഞതോടെ സംസ്ഥാനത്ത് മീൻക്ഷാമം രൂക്ഷമാകുകയും വിലക്കയറ്റവുമാണ്. ഇപ്പോൾ കേരളം, വിശാഖപട്ടണം, മുംബൈ, ഒഡിഷ, ഗോവ എന്നിവിടങ്ങളിൽനിന്നാണ് മത്സ്യം മംഗളൂരു തുറമുഖത്തെത്തുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us