15 കാരന്റെ കയ്യിൽ നിന്ന് തോക്ക് പൊട്ടി; നാലു വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: കളിക്കുന്നതിനിടെ 15 വയസുകാരന്റെ കൈയില്‍ നിന്ന് തോക്കു പൊട്ടി നാലു വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ഡ്യ ജില്ലയിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ മകൻ അഭിജിത്താണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കോഴിഫാമിലാണ് സംഭവം. കോഴി ഫാമില്‍ ഇവർ തോക്കു സൂക്ഷിച്ചിരുന്നു. ഇത് സമീപത്തുള്ള മറ്റൊരു കോഴി ഫാമില്‍ ജോലി ചെയ്യുകയായിരുന്ന 15 വയസ്സുകാരന്റെ ശ്രദ്ധയില്‍ പെടുകയും കളിത്തോക്കാണെന്നു കരുതി കുട്ടി തോക്ക് എടുത്ത് കളിക്കാന്‍ തുടങ്ങുകയും ചെയ്തു. അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി നാല്…

Read More

2023-24 കാലത്ത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 719 കേസ്; ബാലവിവാഹം തടയാൻ ഇനി പി.യു.സി. പ്രിൻസിപ്പൽമാരും

ബെംഗളൂരു : സംസ്ഥാനത്ത് പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽമാരും ഇനി ബാലവിവാഹ നിരോധന ഓഫീസർമാർ. ഇതുസംബന്ധിച്ച് വനിത-ശിശുക്ഷേമ വകുപ്പ് ഉത്തരവിറക്കി. പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം തടയാൻ പ്രിൻസിപ്പൽമാർക്ക് ഇനി കഴിയും. വിവരംലഭിക്കുമ്പോഴേക്കും ഇടപെടാനാകും. പോലീസുമായി ബന്ധപ്പെട്ട് കുറ്റവാളികളുടെപേരിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം വർധിക്കുന്നകാര്യം കണക്കിലെടുത്താണ് വനിത-ശിശുക്ഷേമ വകുപ്പിന്റെ നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് 2023-24 കാലത്ത് സംസ്ഥാനത്ത് 719 കേസാണ് രജിസ്റ്റർചെയ്തത്. തൊട്ടുമുൻവർഷം 328 കേസായിരുന്നു. പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽമാർക്കൊപ്പം…

Read More

വാഹനം മറികടന്നതിനെച്ചൊല്ലി തർക്കം; യുവാവിനെ കാറിൽ വലിച്ചിഴച്ച് ഡ്രൈവർ 

ബെംഗളൂരു: വാഹനം മറികടന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കാറില്‍ വലിച്ചിഴച്ച്‌ ഡ്രൈവറുടെ ക്രൂരത. ബെംഗളൂരുവിലെ നെലമംഗല ടോളിലാണ് ക്രൂരമായ സംഭവം നടന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മറികടക്കുന്നതിനിടെ വാഹനങ്ങള്‍ തമ്മില്‍ ഇടിച്ചെന്ന് ആരോപിച്ചാണ് തര്‍ക്കം ഉടലെടുത്തത്. ദേശീയ പാതയിലൂടെ യുവാവിനെ 50 മീറ്ററോളം വലിച്ചിഴച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന മൊഴി. ടോള്‍ ബൂത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോഴാണ് തര്‍ക്കം തുടങ്ങിയത്. ടോള്‍ നല്‍കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ അടുത്ത വാഹനത്തിലെ യുവാവ് കാര്‍ ഡ്രൈവറോട് സംസാരിക്കാനെത്തി. ഇയാളുടെ ഷര്‍ട്ടില്‍ പിടിച്ച കാര്‍ ഡ്രൈവര്‍, ടോള്‍ ഗേറ്റ് തുറന്നപ്പോള്‍ പിടിവിടാതെ…

Read More

ഡൽഹിക്ക് പിന്നാലെ ബീഹാറിലും ഭൂചലനം 

ന്യൂഡൽഹി: പുലർച്ചെ 5.30-ന് ഡല്‍ഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. റിക്ടർ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് ദേശീയ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കിയത്. ഡല്‍ഹിയിലുണ്ടായ ഭൂകമ്ബത്തെ തുടർന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. വലിയ മുഴക്കത്തോടൊപ്പമാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ആളുകള്‍ വീടുകള്‍ വിട്ട് തുറസായ സ്ഥലങ്ങളിലേക്ക് മാറി. ഇത്രവലിയ മുഴക്കം ഇതിനുമുമ്പ് കേട്ടിട്ടില്ലെന്നാണ് പലരും പ്രതികരിച്ചത്.

Read More

മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: മൈസൂരുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ യുവാവും അമ്മയും ഭാര്യയും മകനും മരിച്ച നിലയില്‍. 45 വയസ്സുള്ള ചേതന്‍, 62 വയസ്സുള്ള അമ്മ പ്രിയംവദ, 15 വയസ്സുള്ള മകന്‍ കുശാല്‍, 43 വയസ്സുള്ള ഭാര്യ രൂപാലി എന്നിവരാണ് മരിച്ചത്. മൈസൂരുവിലെ വിശ്വേശ്വരയ നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചേതന്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് കുടുംബാംഗങ്ങള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു. കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചേതന്‍ പുലര്‍ച്ചെ 4 മണിയോടെ യുഎസില്‍ താമസിക്കുന്ന തന്റെ സഹോദരന്‍…

Read More

കന്നുകാലി തൊഴുത്തിന് തീപിടിച്ചു: 6 പശുക്കളും 2 കിടാവുകളും ജീവനോടെ വെന്തുമരിച്ചു

ബെംഗളൂരു: ജില്ലയിലെ രട്ടിഹള്ളിക്കടുത്തുള്ള കടൂർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി കന്നുകാലി തൊഴുത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് പശുക്കളും രണ്ട് കിടാക്കളും ജീവനോടെ വെന്തുമരിച്ചു. നാഗപ്പ അസുണ്ടിയുടെയും ഹനുമന്തപ്പ അസുണ്ടിയുടെയും ഉടമസ്ഥതയിലുള്ള ഒരു കന്നുകാലി തൊഴുത്തിലാണ് സംഭവം. പതീ അത് എല്ലായിടത്തും പടർന്നു കത്തി. പശുക്കളെയും കിടാവുകളെയും കെട്ടിയിട്ട തൊഴുത്തിൽ ഉണ്ടായ തീപിടുത്തത്തിലാണ് അവയും ജീവനോടെ വെന്തു മരിച്ചത്. സംഭവത്തിൽ കന്നുകാലികൾ ഉൾപ്പെടെ ആറ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഒരു കാലിത്തൊഴുത്ത് കത്തിനശിച്ചു. രട്ടിഹള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ദുരന്തത്തിന്റെ കാരണം അറിവായിട്ടില്ല.

Read More

താപനില ഉയരുന്നു; കേരളത്തിൽ ഉഷ്ണതരം​ഗ സാധ്യത; ജാ​ഗ്രത നിർദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി

heat climate

തിരുവനന്തപുരം: കേരളത്തിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും (ഞായര്‍,തിങ്കൾ) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഉഷ്ണതരം​ഗ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങളോട്…

Read More

മുൻ എംഎൽഎ യുടെ മരണം; ഓട്ടോ ഡ്രൈവറുടെ പേരിൽ കൊലക്കുറ്റം ചുമത്തി

ബെംഗളൂരു : ഗോവ മുൻ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ ലാവോ മാമലേദാർ(68) ബെലഗാവിയിൽ മർദനമേറ്റതിനുപിന്നാലെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവറുടെ പേരിൽ പോലീസ് കൊലക്കുറ്റം ചുമത്തി. ബെലഗാവി സുഭാഷ് നഗർ സ്വദേശി അമീർ സൊഹൈൽ എന്ന മുജാഹിദ് ഷക്കീലിന്റെ(26) പേരിലാണ് കൊലക്കുറ്റം ചുമത്തിയത്. ബെലഗാവി മാർക്കറ്റ് പോലീസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അമീർ സൊഹൈലിന്റെ മർദനമേറ്റതിനുപിന്നാലെയാണ് ലാവോ കുഴഞ്ഞുവീണത്. ബെലഗാവിയിലെ ഖാദെ ബസാറിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബിസിനസ് സംബന്ധമായ ആവശ്യത്തിനായി ലാവോ മാമലേദാർ ബെലഗാവിയിലെത്തിയതായിരുന്നു. തനിച്ച്…

Read More

വിവാദത്തിന് പിന്നാലെ ബോബി ചെമ്മണ്ണൂർ ബിസിനസ്സ് വിടുന്നതായി അഭ്യൂഹം 

മകളുടെ ഭര്‍ത്താവ് സാമിനെ ബിസിനസിലേക്ക് പ്രവേശിപ്പിച്ച്‌ ബോബി ചെമ്മണ്ണൂര്‍. വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ടതാകാം ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. കുംഭമേളയിലെ വെള്ളാരങ്കണ്ണുള്ള മോനി ഭോസ്ലെ എന്ന മാലവില്‍ക്കാന്‍ വന്ന പെണ്‍കുട്ടിയെ തന്റെ കോഴിക്കോട് തുറന്ന പുതിയ ജ്വല്ലറിയുടെ ബ്രാന്‍റ് അംബാസഡറായി ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മരുമകനെ ബിസിനസില്‍ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതായി ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചത്. ‘ഇത് സാം, എന്റെ മരുമകനാണ്. ആള്‍ ഒരു പൈലറ്റാണ്. കുറച്ച്‌ അഭിനയവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പിടിച്ച്‌ ബിസിനസിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബിസിനസില്‍ ഞങ്ങളെ സഹായിക്കാന്‍ ഇനി…

Read More

ബെംഗളൂരു-മൈസൂരു പാതയിൽ കാറിന് മുകളിൽ കാർ പാഞ്ഞു കയറി അപകടം

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ സഡൻ ബ്രേക്കിട്ട കാറിനുമുകളിലേക്ക് പാഞ്ഞുകയറി പുറകിൽവന്ന കാർ. ആർക്കും പരിക്കില്ല. പാതയുടെ ചന്നപട്ടണ ഭാഗത്ത് ഞായറാഴ്ചയായിരുന്നു അപകടം. ഇവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബാരിക്കേഡ് വെച്ചിരുന്നു. ബാരിക്കേഡ് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുൻപിലുണ്ടായിരുന്ന കാർ ബ്രേക്കിടുകയായിരുന്നു. അതിവേഗത്തിൽ പുറകിൽനിന്നുവന്ന കാർ ഇതിലിടിക്കുകയും മുകളിലേക്ക് കയറുകയുമായിരുന്നു. ചന്നപട്ടണ ട്രാഫിക് പോലീസ് സ്ഥലത്തെത്തി.

Read More
Click Here to Follow Us