ബെംഗളൂരു: ശൈത്യകാലം നേരത്തെ തീർന്ന് ഇനി വേനലിനു വഴിയൊരുക്കുകയാണ് നഗരത്തിലെ കാലാവസ്ഥ. പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും പതിവിനു വിരുദ്ധമായി നേരത്തെ ആരംഭിച്ച ചൂടും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇനി വരുന്ന ദിവസങ്ങളിലും താപനില വർധിക്കുവാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നത്. ബെംഗളൂരു, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, മാണ്ഡ്യ, കലബുറഗി, ചിത്രദുർഗ, ദാവൻഗരെ, ചിന്താമണി, മൈസൂരു എന്നിവയുൾപ്പെടെ കർണാടകയിലെ പല പ്രദേശങ്ങളിലും താപനില കൂടുതലാണ്. അതേസമയം, കർണാടകയിലെ മറ്റ് പ്രദേശങ്ങളിൽ സാധാരണ താപനിലയാണ് അനുഭവപ്പെടുന്നത്. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന…
Read MoreMonth: February 2025
നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭപാത വരുന്ന നമ്മ മെട്രോ പിങ്ക് ലൈൻ 2026 ഡിസംബറോടെ
ബെംഗളൂരു : ബെംഗളൂരുവിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭപാത വരുന്ന നമ്മ മെട്രോ പിങ്ക് ലൈൻ 2026-ൽ പൂർത്തിയാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ചീഫ് എൻജിനീയർ (ഭൂഗർഭ പാത) സുബ്രഹ്മണ്യ ഗുദ്‌ഗെ പറഞ്ഞു. എം.ജി. റോഡിൽ നിർമാണത്തിലുള്ള ഭൂഗർഭപാത സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔട്ടർ റിങ് റോഡിൽ നാഗവാര മുതൽ ബെന്നാർഘട്ട റോഡിലെ കലേന അഗ്രഹാര വരെ 21.3 കിലോമീറ്ററാണ് പിങ്ക് ലൈൻ. ഇതിൽ 13.8 കിലോമീറ്റർ ഭൂഗർഭപാതയും 7.5 കിലോമീറ്റർ എലവേറ്റഡ് പാതയുമാണ്. പിങ്ക് ലൈൻ രണ്ടു…
Read Moreബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ;
ബെംഗളൂരു: ഇന്ന്, ഫെബ്രുവരി 18 ചൊവ്വാഴ്ച അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. 66/11 കെവി ടെലികോം സ്റ്റേഷനിൽ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുമെന്ന് ബെസ്കോം അറിയിച്ചു. ഏതൊക്കെ പ്രദേങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കൃത്യമായ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയേക്കാം. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഹൊസഹള്ളി മെയിൻ റോഡ്, അർഫത് നഗർ, പദരായണപുര ( ഈസ്റ്റ്, വെസ്റ്റ്), ദേവരാജ് അരസ് നഗർ, സുജാത ടെന്‍റ്, ജെജെആർ നഗർ, ഹരിഗെ…
Read Moreപൂക്കോട് കോളേജ് റാഗിംഗ്; സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഒരാണ്ട്; നീതി ഇന്നും അകലെയെന്ന് കുടുംബം
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. കാമ്പസില്‍ ക്രൂര റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സിദ്ധര്‍ത്ഥന്റെ മരണം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. സിദ്ധാര്‍ത്ഥന്റെ മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും നീതി അകലെയെന്നാണ് മാതാവ് ഷീബക്കും പിതാവ് ജയപ്രകാശിനും പറയാനുള്ളത്. 2024 ഫെബ്രുവരി 18 നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ തടകിടം മറിച്ച് സിദ്ധാര്‍ത്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് റാഗിംഗ് ഭീകരതയിലേക്ക് ആണ്. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ…
Read Moreബെംഗളൂരു വിമാനത്താവളം വഴി ഈ കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കയറ്റി അയച്ചത് 4.4 കോടി റോസാപ്പൂ
ബെംഗളൂരു : പ്രണയദിനത്തോടനുബന്ധിച്ച് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളംവഴി അന്താരാഷ്ട്ര വിപണികളിലേക്കും രാജ്യത്തെ വിവിധനഗരങ്ങളിലേക്കും കയറ്റി അയച്ചത് 4.4 കോടി റോസാപ്പൂ. 22 അന്താരാഷ്ട്ര വിപണികളിലേക്കും 38 ആഭ്യന്തര വിപണികളിലേക്കുമായി 1,649 മെട്രിക് ടൺ റോസാപ്പൂക്കൾ അയച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 35 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം 1,222 മെട്രിക് ടൺ തൂക്കം വരുന്ന 2.9 കോടി റോസാപ്പൂ ആയിരുന്നു കയറ്റി അയച്ചത്. അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതിയിൽ റോസാപ്പൂ എണ്ണത്തിൽ 86 ശതമാനവും തൂക്കത്തിൽ 51 ശതമാനവും വർധനവുണ്ടായി. സിങ്കപ്പൂർ, ക്വലാലംപുർ, ഷാർജ, കുവൈറ്റ്,…
Read Moreനോ ഡേറ്റിങ്ങിന് പ്ലീസ്; യുവാക്കൾക്ക് ഇഷ്ടം നായ്ക്കളോട് എന്ന് ദി കെന്നൽ ക്ലബ് പഠനങ്ങൾ
ഡേറ്റിങ്ങിന് പോകാനും പ്രണയത്തിനായി സമയം ചിലവഴിക്കാനും ഇപ്പോൾ താൽപ്പര്യമില്ല , പകരം സ്വന്തം നായകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആളുകൾ ഇഷ്ട്ടപെടുന്നതായി പുതിയ പഠനം. നടത്തിയ ഗവേഷണത്തിലാണ് ഈ കൗതുകകരമായ പുതിയ കണ്ടെത്തൽ. വാലന്‍റൈൻസ് ഡേയോട് അനുബന്ധിച്ചാണ് ഈ പഠനം നടത്തിയത്. തങ്ങളുടെ പങ്കാളിയെക്കാൾ ഇഷ്ടമാണ് പലർക്കും നായകളോട്. പ്രണയദിനത്തിൽ പോലും പലരും ആഗ്രഹിച്ചത് സ്വന്തം വളർത്തുമൃഗത്തോടൊപ്പം കൂടാനാണ്. കെന്നൽ ക്ലബ്ബിന്റെ കണക്കനുസരിച്ച് ഏകദേശം 45 ശതമാനം നായ ഉടമകളും ഡേറ്റിംഗിന് പോകാൻ ഇഷ്ട്ടപെടുന്നില്ലെന്നും 33 ശതമാനം ആളുകളും പ്രണയത്തിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് നായകളോടുള്ള…
Read Moreദർശന് വേണ്ടി വാദിക്കാൻ കപിൽ സിബൽ സുപ്രീം കോടതിയിൽ ഹാജരാകാൻ സാധ്യത
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ദർശന് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിക്കാൻ സാധ്യതയുണ്ട്. ദർശന് ജാമ്യം നൽകിയതിനെ എതിർത്ത് ബെംഗളൂരു പോലീസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു ഇതിൽ ഉടൻ വാദം കേൾക്കാനാണ് സാധ്യത. ദർശന്റെ നിയമസംഘം കപിൽ സിബലിനെ സമീപിച്ചതയാണ് റിപ്പോർട്ട്. കേസ് ചരിത്രം, അനുബന്ധ രേഖകൾ, ഹൈക്കോടതിയിലെ വാദങ്ങൾ, എതിർ വാദങ്ങൾ എന്നിവ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ദർശന് അനുകൂലമായി വാദിക്കാൻ കപിൽ സിബൽ സമ്മതിച്ചാൽ മാർച്ച് 18 ന് അദ്ദേഹമാകും കോടതിയിൽ ഹാജരാകുക.…
Read Moreഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു
കൊച്ചി: ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഫോർട്ട് കൊച്ചി വെളിയിൽ രാവിലെ 11-ന് ഉണ്ടായ അപകടത്തിൽ പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാൽ ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുകയായിരുന്നു. ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയും അടയിൽപ്പെട്ട ദർശന മരിക്കുകയുമായിരുന്നു. ദർശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read Moreന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ മരിച്ചവരുടെ ഉറ്റവർക്ക് മോർച്ചറിക്ക് മുന്നിൽ 10 ലക്ഷം രൂപ പണമായി നൽകിയ രീതിയെ ചൊല്ലി വിവാദം
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകിയ രീതിയെ ചൊല്ലി വിവാദം. ഡൽഹിയിലെ മൂന്ന് ആശുപത്രികളിലെ മോർച്ചറികൾക്ക് മുന്നിൽവെച്ച് വൻ തുക പണമായാണ് ബന്ധുക്കൾക്ക് നൽകിയത്. ഇത് 2023ലെ മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റ മൂന്ന് പേർക്ക് രണ്ടര ലക്ഷം രൂപ വീതവും പരുക്കേറ്റ മറ്റ് 12 പേർക്ക് ഒരു ലക്ഷം രൂപവീതവുമാണ് കൈമാറിയത്. എല്ലാവർക്കും തുക പണമായി കയ്യിൽ നൽകുകയായിരുന്നുവെന്നും രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ…
Read Moreഗതാഗത കുരുക്ക് ഒരു ഭീഗരപ്രശ്നം; പരീക്ഷ ഹാളിൽ പാരാഗ്ലൈഡ് ചെയ്ത് പറന്നിറങ്ങി ബികോം വിദ്യാർത്ഥി
മഹാരാഷ്ട്രയിലെ ഒരു വിദ്യാർത്ഥി പരീക്ഷയ്ക്ക് എത്താൻ വൈകിയപ്പോൾ, ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ വഴി ആരെയും അതിശയിപ്പിക്കും. പരീക്ഷാ ഹാളിലേക്ക് പാരാഗ്ലൈഡിംഗ് നടത്തിയാണ് ഈ വിദ്യാർത്ഥി എത്തിയത്. കോളേജ് ബാഗുമായി ആകാശത്ത് പറക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാരാഗ്ലൈഡിംഗിന് ആവശ്യമായ എല്ലാ വസ്ത്രങ്ങളും ധരിച്ചാണ് വിദ്യാർത്ഥി പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത് എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ സമർഥ് മഹാംഗഡെ എന്ന ബികോം വിദ്യാർത്ഥിയാണ് ഈ സാഹസത്തിന് മുതിർന്നത്. പരീക്ഷാ ദിവസം സമർഥ് പഞ്ചഗണിയിലായിരുന്നു. വൈ-പഞ്ച്ഗണി റോഡിലെ പസാരണി ഘട്ട് ഭാഗത്ത്…
Read More