വിവാദത്തിന് പിന്നാലെ ബോബി ചെമ്മണ്ണൂർ ബിസിനസ്സ് വിടുന്നതായി അഭ്യൂഹം 

മകളുടെ ഭര്‍ത്താവ് സാമിനെ ബിസിനസിലേക്ക് പ്രവേശിപ്പിച്ച്‌ ബോബി ചെമ്മണ്ണൂര്‍. വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ടതാകാം ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു.

കുംഭമേളയിലെ വെള്ളാരങ്കണ്ണുള്ള മോനി ഭോസ്ലെ എന്ന മാലവില്‍ക്കാന്‍ വന്ന പെണ്‍കുട്ടിയെ തന്റെ കോഴിക്കോട് തുറന്ന പുതിയ ജ്വല്ലറിയുടെ ബ്രാന്‍റ് അംബാസഡറായി ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മരുമകനെ ബിസിനസില്‍ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതായി ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചത്.

‘ഇത് സാം, എന്റെ മരുമകനാണ്. ആള്‍ ഒരു പൈലറ്റാണ്. കുറച്ച്‌ അഭിനയവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പിടിച്ച്‌ ബിസിനസിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ബിസിനസില്‍ ഞങ്ങളെ സഹായിക്കാന്‍ ഇനി ഇദ്ദേഹവും ഉണ്ടാകും. അദ്ദേഹം ചാർജ് ഏറ്റെടുത്ത് കഴിഞ്ഞു’- സാമിനെ പരിചയപ്പെടുത്തിക്കൊണ്ട് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ക്വീന്‍ അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ച സാം ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ചില പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജ്വല്ലറിയുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനത്തിടെയാണ് അതിനാടകീയമായി ബോബി ചെമ്മണ്ണൂർ മകള്‍ അന്നയുടെ ഭർത്താവ് സാം സിബിനെ ബിസിനസിലേക്ക് കൊണ്ടുവരുന്നതായി പ്രഖ്യാപനം നടത്തിയത്.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ബോബി ചെമ്മണ്ണൂരിനൊപ്പം വാർത്താ സമ്മേളനത്തില്‍ സാമും പങ്കെടുത്തിരുന്നു.

സാമിനെ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ പ്രധാന ചുമതല ബോബി ഏല്‍പ്പിച്ചതായി ബോബി പ്രഖ്യാപിച്ചു.

ഇതോടെ ബോബി ബിസിനസ് രംഗം വിട്ടേക്കുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
[masterslider id="10"]

Related posts