താപനില ഉയരുന്നു; കേരളത്തിൽ ഉഷ്ണതരം​ഗ സാധ്യത; ജാ​ഗ്രത നിർദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി

heat climate

തിരുവനന്തപുരം: കേരളത്തിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്.

കേരളത്തില്‍ ഇന്നും നാളെയും (ഞായര്‍,തിങ്കൾ) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

  ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മട്ടൻകറിയിൽ ചത്ത താവളയും ; ഹോട്ടൽ പൂട്ടിച്ചു

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ഉഷ്ണതരം​ഗ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങളോട് ജാ​ഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യ-പാക് സംഘർഷം; ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us