നഗരത്തില്‍ മാരകായുധങ്ങളുമായി ബൈക്ക് വീലിങ്; അഞ്ച് യുവാക്കള്‍ പോലീസ് പിടിയില്‍

ബെംഗളൂരു: അര്‍ദ്ധരാത്രിയില്‍ രാമമൂര്‍ത്തി നഗറിലും കെആര്‍ പുരം ഫ്‌ലൈഓവറിനു സമീപവും വാക്കത്തികള്‍ വീശി വാഹനങ്ങള്‍ ഓടിച്ച അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 13 ന് രാത്രി, അര്‍ദ്ധരാത്രിയില്‍ കെ.ജി. ഹള്ളിയിലെ നൂര്‍ മസ്ജിദിന് സമീപം 25ലധികം ആളുകള്‍ ഒത്തുകൂടിയിരുന്നു. ഈ സമയത്ത്, അറഫാത്തും സാഹിലും മറ്റുള്ളവരും തങ്ങളുടെ ഇരുചക്ര വാഹനങ്ങളില്‍ സ്റ്റണ്ട് അവതരിപ്പിക്കാനും സോഷ്യല്‍ മീഡിയ റീലുകള്‍ക്കായി ബൈക്ക് വീലിങ ചെയ്ത് വീഡിയോകള്‍ ചിത്രീകരിക്കാനും പദ്ധതിയിട്ടു.

കെ.ജി. ഹള്ളിയിലെ പ്രധാന റോഡിലൂടെ യുവാക്കള്‍ ട്രിപ്പിള്‍സ് അടിച്ച് ബൈക്കുകളില്‍ സഞ്ചരിക്കുകയായിരുന്നു. അവിടെ നിന്ന് ഹോസ്‌കോട്ടെ ടോളിലേക്ക് പോയി അതേ വഴിയിലൂടെ കെ.ജി. ഹള്ളിയിലേക്ക് മടങ്ങി. രാത്രിയില്‍ തിരക്കേറിയ റോഡുകളില്‍ വാക്കത്തി വീശുകയും ബൈക്ക് വീലിങ് ചെയ്യുകയും ചെയ്തുകൊണ്ട് അശ്രദ്ധമായ സ്റ്റണ്ടുകള്‍ അവര്‍ നടത്തി.

ഉത്സവത്തോടനുബന്ധിച്ച് കിഴക്കന്‍ മേഖലയില്‍ കര്‍ശനമായ പോലീസ് സുരക്ഷ ഒരുക്കിയിരുന്നെങ്കിലും, സംഘം അപകടകരമായ സ്റ്റണ്ടുകള്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കുമാരസ്വാമി തന്റെ ഫേസ്ബുക്ക് പേജില്‍ ഇത് പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം പോസ്റ്റ് ചെയ്തയുടനെ, ബെംഗളൂരു പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നു, ക്രമസമാധാന പാലനത്തില്‍ അവരുടെ ഫലപ്രാപ്തിയെ പലരും ചോദ്യം ചെയ്തു.

സംഭവത്തെ പോലീസ് ഗൗരവമായി എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, വിഷയം ഗൗരവമായി എടുത്ത് കൂടുതല്‍ അന്വേഷിക്കാന്‍ പോലീസ് കമ്മീഷണര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us