തുംഗഭദ്ര നദിയില്‍ തമാശക്കായി ചാടി വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

തമാശക്കായി സുഹൃത്തുക്കള്‍ക്ക് മുന്നില്‍ തുംഗഭദ്ര നദിയില്‍ ചാടിയ ഹൈദരാബാദ് സ്വദേശിനിയായ വനിതാ ഡോക്ടർ അനന്യ റാവുവിന്റെ മൃതദേഹം കണ്ടെത്തി.

ഹംപിയിലാണ്  സംഭവം നടന്നത്. ഡോ. അനന്യ റാവുവും മറ്റ് രണ്ട് സുഹൃത്തുക്കളായ സാത്വിക്, ഹഷിത എന്നിവർ വിനോദ യാത്രയ്‌ക്കായി ഹംപിയില്‍ എത്തിയതായിരുന്നു.

സ്മാരകങ്ങള്‍ സന്ദർശിച്ച ശേഷം ചൊവ്വാഴ്ച രാത്രി അവർ ഹംപിക്ക് സമീപം സനപുര ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസില്‍ താമസിച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് പേരും തുംഗഭദ്ര നദിയില്‍ നീന്താൻ പോയി. ഇതിനിടെ അനന്യ റാവു 25 അടി ഉയരമുള്ള ഒരു പാറക്കെട്ടില്‍ നിന്ന് വെള്ളത്തിലേക്ക് ചാടി നീന്താൻ ശ്രമിച്ചു.

പാറയില്‍ നിന്ന് വെള്ളത്തിലേക്ക് ചാടി കുറച്ചു നേരം വെള്ളത്തില്‍ നീന്തിയെങ്കിലും അനന്യ അപകടത്തില്‍പ്പെടുകയായിരുന്നു.

ഈ സമയം, സുഹൃത്തുക്കള്‍ അവരെ രക്ഷിക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. വ്യാഴാഴ്ച രാവിലെയാണ് അനന്യ റാവുവിന്റെ മൃതദേഹം പുറത്തെടുത്തത്.

നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചതിനാലാണ് അവർ ഒലിച്ചു പോയതെന്നാണ് നിഗമനം.അണക്കെട്ട് തുറന്നതിനെത്തുടർന്ന് ജലപ്രവാഹം ഉയർന്നതിനാല്‍, ചാടരുതെന്ന് അവിടെയുള്ളവർ അവരെ ഉപദേശിച്ചതായി പറയപ്പെടുന്നു. ചാടിയ ശേഷം അവള്‍ പാറകളില്‍ കുടുങ്ങിയിരിക്കാമെന്ന് കരുതപ്പെടുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us