ബെംഗളൂരു : രാമനഗരയിൽ കാട്ടാനശല്യത്തിന് പരിഹാരമായി 26 കിലോമീറ്റർ റെയിൽവേ വേലി സ്ഥാപിക്കുമെന്ന് വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചു. ഇതിനായി 40 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് മനുഷ്യജീവന് ഭീഷണിയാവുകയാണ്. കൃഷി നശിപ്പിക്കുന്നതും പതിവാണ്.
അതിനാൽ റെയിൽവേ വേലിസ്ഥാപിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും രാമനഗര ജില്ലാ കമ്മിഷണറുടെ ഓഫീസിൽച്ചേർന്ന അവലോകനയോഗത്തിനുശേഷം മന്ത്രി പറഞ്ഞു.
രാമനഗരജില്ലയിൽ കാട്ടാനശല്യം രൂക്ഷമായ 85 സ്ഥലങ്ങളുണ്ട്. അതിനാൽ കാട്ടാനകൾ ജനവാസമേഖലയിലിറങ്ങിയാൽ ഗ്രാമവാസികൾക്ക് ഉടനടി വിവരം ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കാട്ടാനകളിറങ്ങിയാൽ വിവരം വാട്‌സാപ്പിലൂടെ ഗ്രാമവാസികളെ അറിയിക്കാൻ ജില്ലാ, താലൂക്ക്, പഞ്ചായത്ത് ജീവനക്കാർക്ക് നിർദേശമുണ്ട്.
കാട്ടാനകൾക്കും മറ്റു വന്യമൃഗങ്ങൾക്കും ആവശ്യത്തിന് ഭക്ഷണവും വെള്ളവും വനത്തിൽ തന്നെ ലഭ്യമാകാനുള്ള സാഹചര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.