ബെംഗളൂരു: നമ്മ മെട്രോ നിരക്ക് ഉടൻ വർധിപ്പിച്ചേക്കും.
നഗരത്തിനുള്ളിലെ അനുദിന യാത്രകള്‍ക്ക് മെട്രോ സർവീസ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് തിരിച്ചടിയായി മെട്രോ ടിക്കറ്റ് നിരക്ക് 20 മുതല്‍ 30% വരെ വർധിപ്പിക്കുവാൻ ശുപാർശ നൽകി ഫെയർ ഫിക്സേഷൻ കമ്മിറ്റി.
ഹൈക്കോടതി മുൻ ജഡ്ജി ആർ തരണി അധ്യക്ഷനായ സമിതി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷന് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് 15 രൂപയായും കൂടിയ നിരക്ക് 60 രൂപയില്‍നിന്ന് 85 രൂപയായും ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്.
അതോടൊപ്പം ഞായറാഴ്ചകളിലും തിരക്കില്ലാത്ത സമയങ്ങളിലും നിരക്ക് കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 17 ന് ചേരുന്ന ബിഎംആർസി ബോർഡ് യോഗത്തില്‍ നിരക്ക് വര്‍ധനവ് സംബന്ധിച്ച അവസാന തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സത്യേന്ദ്ര പാല്‍ സിങ്, കർണാടക മുൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇ വി രമണ റെഡ്ഡി എന്നിവരാരാണ് സമിതിയിലുള്ളത്.
ഏകദേശം എട്ടു വർഷങ്ങള്‍ക്കു മുൻപ്, അതായത് 2017 ലാണ് ബെംഗളൂരു മെട്രോ അവസാനമായി നിരക്ക് വർധനവ് നടപ്പിലാക്കിയത്.
മെട്രോ നിരക്ക് വര്‍ധന ജനുവരി 18ന് നിലവില്‍ വന്നേക്കും എന്നാണ് കരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.