ബെംഗളൂരു ന്യൂയര്‍ ആഘോഷിച്ചോളൂ; പക്ഷെ മാസ്ക് ധരിച്ചാല്‍ പണി കിട്ടും

ബെംഗളൂരു: പുതുവത്സത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിനിടെ ബെംഗളൂരുവിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍.

ആഘോഷങ്ങളില്‍ ആളുകള്‍ മാസ്ക് ധരിക്കരുതെന്നും വിസില്‍ വിളിക്കരുതെന്നുമാണ് നിർദ്ദേശം.

നഗരത്തില്‍ ശക്തമായ നിരീക്ഷണവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരില്‍ ന്യൂയർ ആഘോഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നിടം എംജി റോഡാണ്.

ഇവിടെ ഒരു ലക്ഷം പേരെങ്കിലും എത്തുമെന്നാണ് കണക്കാപ്പെട്ടുന്നത്.

ഈ സാഹചര്യത്തില്‍ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

2000ത്തോളം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.

ബ്രിഗേഡ് റോഡ്, ചർച്ച്‌ സ്ട്രീറ്റ്, ഇന്ദിരാനഗർ, എച്ച്‌എസ്‌ആർ ലേഔട്ട്, കോറമംഗല എന്നിവിടങ്ങളില്‍ പ്രത്യേകം ലൈറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ആഘോഷങ്ങള്‍ നടക്കുന്ന മറ്റൊരു മേഖലയായ കൊരമംഗലയിലും ആയിരത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ച്‌ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ 150 ക്യാമറകള്‍ അധികമായി സ്ഥാപിച്ചിട്ടുണ്ട്.

തിരക്ക് പരിഗണിച്ച്‌ എല്ലാ മേല്‍പാലങ്ങളും റോഡുകളും അടച്ചിടും.

എംജി റോഡില്‍ നിന്നുള്ള മെട്രോ, ബസ് സർവീസുകള്‍ പുലർച്ചെ 2 മണി വരെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്ത്രീകളെ ശല്യം ചെയ്യുന്നത് പോലുള്ള സംഭവങ്ങളില്‍ വ്യക്തികള്‍ക്ക് 500 രൂപ പിഴ ചുമത്തുമെന്നും അത്തരം നിയമലംഘകരെ പോലീസിന് കൈമാറുമെന്നും ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ (ബിഎംആർസിഎല്‍) അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മെട്രോ കോച്ചുകളിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കും.

ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ റാണി ചെന്നമ്മ സ്പെഷ്യല്‍ സ്ക്വാഡിനെ നിയോഗിക്കും.

വാച്ച്‌ ടവറുകള്‍ തയ്യാറാക്കും. ആരോഗ്യപരമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത് തടയും. നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us