ബെംഗളൂരു: കലബുറഗി നഗരത്തില്‍ സ്‌കൂള്‍ ബസിനു മുകളില്‍ ലൈവ് ഇലക്‌ട്രിക് വയര്‍ വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്.
ബസിലുണ്ടായിരുന്ന 11 കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ബുദ്ധി വൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന പരിവാര്‍ത്ത് ബുദ്ധി മണ്ഡ്യ സ്‌കൂളിന്റേതാണ് ബസ്.
നിര്‍ത്തിയിട്ടിരുന്ന ബസില്‍ വിദ്യാര്‍ഥികള്‍ കയറുന്നതിനിടെ ലൈവ് വയര്‍ വീഴുകയായിരുന്നു.
കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ സഹായിച്ച ഭാഗ്യശ്രീ എന്ന സ്ത്രീ അശ്രദ്ധമായി ബസില്‍ സ്പര്‍ശിച്ചതോടെ വൈദ്യുത പ്രവാഹം ശരീരത്തിലൂടെ കടന്നു പോവുകയായിരുന്നു.
വയറിലും കാലുകളിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു.
പ്രദേശവാസികള്‍ അതിവേഗം കുട്ടികളെ പുറത്തെത്തിക്കുകയും ഭാഗ്യശ്രീയെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
കലബുറഗി സൗത്ത് എംഎല്‍എ അല്ലമ്പ്രഭു പാട്ടീല്‍, സിറ്റി പോലീസ് കമ്മിഷണര്‍ ഡോ.ശരണപ്പ എസ്ഡി എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ബസ് സ്റ്റോപ്പിന് സമീപം സമാനമായ വൈദ്യുത അപകടത്തെത്തുടര്‍ന്ന് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.