ബെംഗളൂരു: നഗരം വാരാന്ത്യം ആഘോഷിക്കാൻ കാത്തിരുന്നവരുടെ പ്ലാനുകള്‍ തെറ്റിച്ച് കനത്ത മഴ.
ഇന്നലെ അർധരാത്രി മുതല്‍ തുടങ്ങിയ കനത്ത മഴ നഗരവാസികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.
ഫെംഗല്‍ ചുഴലിക്കാറ്റിനെത്തുടർന്നാണ് പേമാരിക്ക് സാക്ഷ്യം വഹിച്ചത്.
രാത്രി തുടങ്ങിയ മഴ ശനിയും ഞായറും ആഘോഷിക്കാൻ പുറത്തിറങ്ങിയവരെയും ബാധിച്ചു.
വാഹനഗതാഗതത്തിനും തടസ്സങ്ങളുണ്ടായി.
മഴയോടൊപ്പം കഠിനമായ തണുപ്പും നഗരത്തില്‍ അനുഭവപ്പെട്ടു.
നിർത്താതെ പെയ്ത മഴ നഗരവാസികളുടെ വാരാന്ത്യ പരിപാടികള്‍ ഇല്ലാതാക്കി.
പുറത്തു പോയവർക്ക് മടങ്ങി വരാനുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ മഴയാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകള്‍.
കോർപ്പറേഷൻ സർക്കിള്‍, ലാല്‍ബാഗ്, മൈസൂർ ബാങ്ക് സർക്കിള്‍, മജസ്റ്റിക്, രാജാജിനഗർ തുടങ്ങിയ പ്രധാന പ്രദേശങ്ങളില്‍ അർദ്ധരാത്രി തുടങ്ങി മഴ പുലർച്ചെ വരെ നീണ്ടു.
പലയിടത്തും മഴയെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായി. ബെംഗളൂരുവില്‍ ചിലയിടങ്ങളില്‍ വീണ്ടും മഴ തുടരുകയാണ്.
നഗരത്തിൽ ഡിസംബർ 4 വരെ മഴ തുടരും.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനങ്ങള്‍ അനുസരിച്ച് ഡിസംബർ 4 ബുധനാഴ്ച വരെ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപ്പെടാം.
പല ഭാഗങ്ങളിലായി നേരിയതോ, മിതമായതോ, കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതേ സമയം, വടക്കൻ ഉള്‍നാടൻ ജില്ലകളില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.
തീരദേശ, തെക്കൻ ഉള്‍നാടൻ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.
നിലവിലെ കാലാവസ്ഥാ പശ്ചാത്തലത്തല് ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ തീരദേശ കർണാടക ജില്ലകളില്‍ ഇന്ന് ഡിസംബർ 1 ഞായറാഴ്ച ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴ പ്രവചച്ചിട്ടുണ്ട്.
പിന്നീടുള്ള ദിവസങ്ങളിലും മഴ തുടരും. ഡിസംബർ 4 വരെയാണ് മഴ തുടരുന്നത്. ഉത്തര കന്നഡ ജില്ലയിലും മഴ പെയ്യുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.