ബെംഗളൂരു : ബെംഗളൂരുവിൽ ഇതര ഭാഷക്കാരെ കന്നഡഭാഷ പഠിപ്പിക്കാൻ ട്രാഫിക് പോലീസും.
നഗരത്തിൽ ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവറുമായി സംസാരിക്കാൻ വേണ്ട സംഭാഷണങ്ങൾ ഓട്ടോറിക്ഷയിൽ പ്രദർശിപ്പിച്ചാണ് ട്രാഫിക് പോലീസ് ഭാഷാസേവനം നടത്തുന്നത്.
കന്നഡയിൽ പറയേണ്ട സംഭാഷണങ്ങൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതിയാണ് പ്രദർശിപ്പിക്കുന്നത്. നഗരത്തിൽ സർവീസ് നടത്തുന്ന 5,000 ഓട്ടോറിക്ഷകളിൽ ഈ പോസ്റ്റർ പതിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന് കന്നഡ രാജ്യോത്സവ ദിനത്തിലാണ് തുടക്കം കുറിച്ചത്. ‘കന്നഡ കലിസി, കന്നഡ ബളസി'(കന്നഡ പഠിക്കൂ, കന്നഡ സംസാരിക്കൂ) എന്ന പേരിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
ലേൺ കന്നഡ വിത്ത് ഓട്ടോ കന്നഡിഗ എന്നാണ് തലവാചകം. ഓട്ടോ റിക്ഷയിൽ കയറിയയാൾ ചോദിക്കുന്ന ചോദ്യങ്ങളും ഡ്രൈവർ നൽകുന്ന ഉത്തരങ്ങളുമാണ് പോസ്റ്ററിലുള്ളത്.
‘നമസ്കാര'(നമസ്കാരം) എന്നു തുടങ്ങുന്ന സംഭാഷണം ഓട്ടോ റിക്ഷയുടെ വേഗം കൂട്ടാനും കുറയ്ക്കാനും കന്നഡയിൽ പറയുന്നതും നിർത്താൻ പറയുന്നതും യാത്രയ്ക്ക് എത്ര രൂപയായെന്നും ചില്ലറയുണ്ടോയെന്നും യു.പി.ഐ. വഴി പണം കൈമാറാമോയെന്നും ചോദിക്കുന്നതു വരെ ഉൾപ്പെടുത്തിയിരിക്കുന്നു.
ഓട്ടോറിക്ഷയിൽ കയറുന്നതിനുമുമ്പ് ഓൺലൈൻ വഴി ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തന്നതിനുള്ള ഫോൺ സംഭാഷണവും പോസ്റ്ററിലുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.