ബെംഗളൂരു: നഗരത്തിലെ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ബെസ്കോം) അധികാരപരിധിയിൽ സംഭവിച്ച അടിസ്ഥാന സൗകര്യ തകരാറുകൾ കാരണം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നഗരത്തിൻ്റെ പല ഭാഗങ്ങളും ഇരുട്ടിൽ മുങ്ങി.
യെലഹങ്ക, എച്ച്എസ്ആർ ലേഔട്ട്, ബിടിഎം ലേഔട്ട് മാറത്തഹള്ളി, എഇസിഎസ് ലേഔട്ട്, സഹകരണനഗർ, ചന്ദാപുര തുടങ്ങിയ പ്രദേശങ്ങളിലാണ് തിങ്കൾ മുതൽ ചൊവ്വ വരെ വൈകിട്ട് നാലോ ആറോ മണിക്കൂറുകളോളം മഴ പെയ്തതിനെ തുടർന്ന് വൈദ്യുതി മുടങ്ങിയത്.
എന്നാൽ കഴിഞ്ഞയാഴ്ച ഇടതടവില്ലാതെ മഴ പെയ്തപ്പോൾ, ബെംഗളൂരുവിൽ പവർകട്ട് നേരിടാത്തതിൻ്റെ സന്തോഷത്തിലായിരുന്നു ഉപഭോക്താക്കൾ.
തിങ്കളാഴ്ചത്തെ മഴയെത്തുടർന്ന് ചൊവ്വാഴ്ച ബെസ്കോം ഹെൽപ്പ് ലൈനായ 1912-ലും പതിവിലും കൂടുതൽ കോളുകൾ വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഹെൽപ്പ് ലൈനിൻ്റെ സെർവറിലേക്ക് 35,000 ത്തോളം കോളുകളാണ് ലഭിച്ചത്, അതിൽ 16,790 എണ്ണം അറ്റൻഡ് ചെയ്യുകയും 8,512 പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിൽ ഭൂരിഭാഗവും ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിഹരിച്ചതായും അധികൃതർ വ്യക്തമാക്കി,
അഭൂതപൂർവമായ മഴ നഗരത്തെ തകർത്തപ്പോൾ ബെംഗളൂരു അർബൻ ജില്ലയിൽ തിങ്കളാഴ്ച മാത്രം 64 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
30 വൈദ്യുത തൂണുകൾക്ക് 3.36 ലക്ഷം രൂപയുടെ നഷ്ടമുണ്ടായപ്പോൾ 20 ട്രാൻസ്ഫോർമറുകൾക്കും 40.74 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അതുപോലെ ഞായറാഴ്ച ബെംഗളൂരു അർബനിൽ 15 ഓളം വൈദ്യുത തൂണുകളും എട്ട് ട്രാൻസ്ഫോർമറുകളും തകർന്ന് 14.15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.