ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗമായ കെആർ മാർക്കറ്റിൽ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പച്ചക്കറികളും ആവശ്യവസ്തുക്കളും വാങ്ങാൻ എത്തുന്നത് .
സമീപ ജില്ലകളിൽ നിന്നും സംസ്ഥാനത്ത് നിന്നും കർഷകർ വാഹനങ്ങളിൽ കൊണ്ടുവന്ന പച്ചകറികൾ വിൽക്കുന്നത്.
വിൽപ്പനക്ക് ശേഷം വരുന്ന മാലിന്യങ്ങൾ വലിച്ചെറിയുന്നതും സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിൽ കളയുന്ന മാലിന്യങ്ങൾ അഴുകി മാലിന്യമായി അവിടെത്തന്നെ കിടക്കും.
എന്നാൽ, ഈ മാലിന്യം എടുക്കാതെ കോർപറേഷൻ്റെ അനാസ്ഥ മൂലം എല്ലായിടത്തും മാലിന്യം കെട്ടിക്കിടക്കുകയാണ് എന്നാണ് വ്യാപാരികൾ പറയുന്നത്.
ഇതുമൂലം പൊതുജനങ്ങൾ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. ഈ ചപ്പുചവറുകൾക്ക് ഇടയിലാണ് പല വ്യാപാരികളും നിത്യോപയോഗത്തിനുള്ള പച്ചക്കറിയും മറ്റും വിൽക്കുന്നത്.
ഇതുമൂലം രോഗം പടരുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട് . ഇത് കണ്ട് അക്ഷമരായി പൊതുജനങ്ങൾ കോർപറേഷനെതിരെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.
പരാതി രൂക്ഷമായതോടെ ഇന്നലെ കമ്മീഷണർ മാർക്കറ്റിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചു. എന്നാൽ ഇന്നത്തെ വിപണിയിൽ നോക്കിയാൽ സ്ഥിതി അതുതന്നെ എന്നും ആളുകൾ പറയുന്നു.
നഗരസഭയുടെ അനാസ്ഥ മൂലം രോഗങ്ങളുടെ വിളനിലം പോലെയാണ് കെആർ മാർക്കറ്റ് എങ്കിലും അധികൃതർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മാർക്കറ്റ് വൃത്തിയാക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.