ബെംഗളൂരു: യാത്രക്കാരിയെ അപമാനിച്ച കേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഓട്ടോ ഡ്രൈവറെ ജാമ്യത്തിലിറക്കാന്‍ ധനസഹായ അഭ്യര്‍ത്ഥനയുമായി നാട്ടുകാര്‍.
ആര്‍ മുത്തുരാജ് എന്ന ഓട്ടോ ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ ജാമ്യത്തിലിറക്കുന്നതിന് ഏകദേശം 30000 രൂപ വേണ്ടിവരുമെന്നും അത് നല്‍കണമെന്നാഭ്യര്‍ത്ഥിച്ചാണ് ഒരു വിഭാഗം നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്.
”മാനസിക സമ്മര്‍ദ്ദമാണ് അത്തരത്തില്‍ പ്രതികരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്.
നാല് ദിവസമായി അദ്ദേഹം ജയിലില്‍ കഴിയുന്നു. ജാമ്യത്തിനും മറ്റുമായി 30000 രൂപ ചെലവാകും.
മുത്തുരാജിനെ ജാമ്യത്തിലിറക്കാന്‍ താല്‍പ്പര്യമുള്ള അഭിഭാഷകര്‍ ഉണ്ടോ? അദ്ദേഹത്തിനായി ഞാന്‍ 1000 രൂപ നല്‍കും,” എന്ന് മോഹന്‍ ദസാരി എന്ന എക്‌സ് ഉപയോക്താവ് പറഞ്ഞു.
ഇതോടെ മുത്തുരാജിന് സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ മുന്നോട്ട് വരാന്‍ തുടങ്ങി.
ഓട്ടോ ഡ്രൈവര്‍ക്കായി 30000 രൂപ സ്വരൂപിക്കാന്‍ കഴിയുമോ എന്ന് നോക്കാം. ഞാന്‍ ആയിരം രൂപ സംഭാവനയായി നല്‍കും. അദ്ദേഹത്തിന്റെ പെരുമാറ്റത്തിന് നാലുദിവസത്തെ ജയില്‍ശിക്ഷ പര്യാപ്തമാണ്. എന്നാല്‍ ഈ പണപ്പെരുപ്പ കാലത്ത് 30000 രൂപ ഒടുക്കേണ്ടി വരുന്നത് അല്‍പ്പം കഷ്ടമാണ്, എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
ഞാന്‍ നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നു. ഞാനും 1000 രൂപ നല്‍കാം. നിത്യവൃത്തിയ്ക്കായി ജോലി ചെയ്യുന്നവര്‍ക്കേ പണത്തിന്റെ വില അറിയൂ,എന്ന് ഒരാള്‍ എക്‌സില്‍ കുറിച്ചു.
അതേസമയം നിരവധി പേരാണ് ഓട്ടോ ഡ്രൈവര്‍ക്ക് എതിരെ രംഗത്തെത്തിയത്.
സ്ത്രീകളെ അപമാനിച്ചതിന് പിടിയിലായ വ്യക്തിയെ എങ്ങനെ സഹായിക്കാന്‍ കഴിയുന്നുവെന്നാണ് ചിലര്‍ ചോദിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് സ്ത്രീകളായ യാത്രക്കാരെ ഇയാള്‍ അപമാനിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഇയാള്‍ തന്റെ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും തന്നെ മര്‍ദിച്ചുവെന്നും പരാതിക്കാരിയായ സ്ത്രീ പറഞ്ഞു.
സംഭവം നടന്ന അന്ന് തന്നെ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.