യുവ ഐ.ടി. ഉദ്യോഗാർഥികളെ ചൂഷണം ചെയ്തു : ഇൻഫോസിസിനെതിരേ അന്വേഷണത്തിന് നിർദേശം

ബെംഗളൂരു : രണ്ടുവർഷം മുൻപുനടന്ന കാംപസ് റിക്രൂട്ട്‌മെന്റിൽ തിരഞ്ഞെടുത്ത ഉദ്യോഗാർഥികൾക്ക് ജോലി നൽകാൻ വൈകിയതിന് ഐ.ടി.കമ്പനിയായ ഇൻഫോസിസിനെതിരേ അന്വേഷണത്തിന് കേന്ദ്ര തൊഴിൽമന്ത്രാലയം നിർദേശം നൽകി.

തൊഴിൽ നിയമപ്രകാരം അന്വേഷണം നടത്താൻ കർണാടക തൊഴിൽവകുപ്പ് കമ്മിഷണർക്കാണ് നിർദേശം നൽകിയത്.

ഐ.ടി. ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്‌സ്) നൽകിയ പരാതിയിലാണ് നടപടി.

2022-23ൽ ഇൻഫോസിസ് രണ്ടായിരത്തിൽപരം ഐ.ടി. ബിരുദധാരികളെ സിസ്റ്റം എൻജിനിയർ, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനിയർ എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുത്തിരുന്നു.

എന്നാൽ, ഇവർക്ക് ജോലി നൽകുന്നത് അനിശ്ചിതത്വത്തിലായതാണ് പരാതിക്കിടയാക്കിയത്. യുവ ഐ.ടി. ഉദ്യോഗാർഥികളെ ഇൻഫോസിസ് ചൂഷണംചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ‘നൈറ്റ്‌സ്’ തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകിയത്.

അതിനിടെ, ആയിരത്തോളംപേർക്ക് കഴിഞ്ഞദിവസം ഇൻഫോസിസ് ജോലിക്കുചേരാനുള്ള കത്തയച്ചു. അടുത്തമാസം ഏഴിന് ജോലിക്ക് ചേരാനാണ് കത്തിൽ പറയുന്നത്. അതേസമയം, വാഗ്ദാനംചെയ്ത മുഴുവൻ പേർക്കും ജോലി നൽകുമെന്ന് ഇൻഫോസിസ് സി.ഇ.ഒ. സലീൽ പരീഖ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us