നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായി.
സോഫ്റ്റ്വെയർ എഞ്ചിനീയറായും തിരുനല്‍വേലി സ്വദേശിയുമായ അശ്വിൻ ഗണേഷാണ് വരൻ.
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
അശ്വിനും ദിയയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ അശ്വിൻ പങ്കുവെച്ചിരുന്നു. സെപ്റ്റംബറില്‍ വിവാഹമുണ്ടാകുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.
ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. ‘നമ്മള്‍ ആഗ്രഹിച്ചതുപോലെ തന്നെ വിവാഹം സന്തോഷത്തോടെ കഴിഞ്ഞു. അനാവശ്യ ധൂർത്തെല്ലാം ഒഴിവാക്കി ലളിതമായിട്ടാണ് വിവാഹം നടത്തിയത്.
അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തില്‍ സന്തോഷത്തോടെ എല്ലാം ശുഭകരമായി അവസാനിച്ചു.’ വിവാഹശേഷം അശ്വിനും ദിയയും പ്രതികരിച്ചു.
ഇനി ചടങ്ങുകള്‍ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ലളിതമായി വിവാഹം നടന്നുവെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.