മെട്രോ സ്റ്റേഷനുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യം

ബെംഗളൂരു : ബെംഗളൂരുവിലെ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമിൽനിന്ന് പാളത്തിലേക്ക് വീണ് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു.

തിങ്കളാഴ്ച കാഴ്ച പരിമിതരായ രണ്ടുപേർ മജസ്റ്റിക് സ്റ്റേഷനിൽ പാളത്തിലേക്ക് വീണിരുന്നു.

750 വാട്‌സ് വൈദ്യുതി പ്രവഹിക്കുന്ന ലൈൻ ഘടിപ്പിച്ച പാളത്തിൽനിന്ന് ഇവർ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.

ഈ മാസം ഒന്നിന് ബൈയപ്പനഹള്ളി സ്റ്റേഷനിൽ അമ്മയോടൊപ്പം യാത്ര ചെയ്യാനെത്തിയ നാലു വയസ്സുകാരൻ അബദ്ധത്തിൽ പാളത്തിലേക്ക് വീണ സംഭവവുമുണ്ടായി.

കുട്ടി ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ജനുവരി ആദ്യം ജാലഹള്ളി മെട്രോ സ്റ്റേഷനിൽ ഒരു യാത്രക്കാരൻ മെട്രോ ട്രെയിനിനു മുമ്പിലേക്ക് ചാടിയ സംഭവവുമുണ്ടായി. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ഓരോ അപകടങ്ങളുണ്ടാകുമ്പോഴും പ്ലാറ്റ്‌ഫോമിലെ സുരക്ഷാവീഴ്ചയാണ് ചർച്ചയാകുന്നത്. യാത്രക്കാരെ നിയന്ത്രിക്കാൻ എല്ലാ സ്റ്റേഷനുകളിലും പ്ലാറ്റ് ഫോമുകളിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

പക്ഷേ അപകടങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു. തിരക്കേറിയ സ്റ്റേഷനുകളിൽ ഓരോ പ്ലാറ്റ്‌ഫോമുകളിലുണ്ടാകുന്ന രണ്ടോ മൂന്നോ ജീവനക്കാർക്ക് യാത്രക്കാരെ നിയന്ത്രിക്കാൻ കഴിയാറില്ല.

അപകടങ്ങൾ ഒഴിവാക്കാൻ പ്ലാറ്റ്‌ഫോമുകളിൽ സ്റ്റീലിന്റെ ബാരിക്കേഡുകൾ സ്ഥാപിക്കാൻ ബി.എം.ആർ.സി.എൽ. പദ്ധതി തയ്യാറാക്കിയിരുന്നു. മജസ്റ്റിക് സ്റ്റേഷനിൽ ഫെബ്രുവരി ആദ്യം ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു.

ട്രെയിനിലെ വാതിലുകൾ വരുന്ന ഭാഗത്ത് തുറന്നിരിക്കുന്ന രീതിയിലാണ് ബാരിക്കേഡുകൾ സ്ഥാപിച്ചത്. ഇവ സ്ഥാപിച്ച ജസ്റ്റിക് സ്റ്റേഷനിലാണ് തിങ്കളാഴ്ചത്തെ അപകടമുണ്ടായത്.

  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

അപകടത്തിൽപ്പെട്ടവർ കാഴ്ച പരിമിതരായതിനാൽ പാളത്തിനടുത്ത് പ്ലാറ്റ് ഫോം തീരുന്ന ഭാഗം തിരിച്ചറിയാനായില്ല. ഇവരെ സഹായിക്കാൻ ആരെങ്കിലും തയ്യാറായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.

സ്റ്റീൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് എല്ലാ സ്റ്റേഷനിലേക്കും വ്യപിപ്പിക്കാൻ ബി.എം.ആർ.സി.എൽ. തീരുമാനിച്ചെങ്കിലും തുടർനടപടി നീളുകയാണ്.

അതിനിടെ പുതുതായി വരുന്ന സ്‌റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts