2280 കോടിയുടെ നിക്ഷേപം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികളുടെ 20 സംരംഭങ്ങൾക്ക് അനുമതി

ബെംഗളൂരു : കർണാടകത്തിൽ ആരംഭിക്കുന്ന സ്വകാര്യ കമ്പനികളുടെ 20 സംരംഭങ്ങൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ.

2280 കോടിരൂപയുടെ നിക്ഷേപങ്ങളാണ് ഇതുവഴി സംസ്ഥാനത്തെത്തുന്നത്. ഇതിലൂടെ 3457 പേർക്ക് തൊഴിൽ ലഭിക്കാൻ അവസരമൊരുങ്ങുമെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

വ്യവസായസംരംഭങ്ങൾക്ക് അനുമതി നൽകുന്ന സംസ്ഥാനതല ഏകജാലക ക്ലിയറൻസ് സമിതിയാണ് അനുമതി നൽകിയത്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

ടൊയോട്ട ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബിഡദിയിലെ നാലാമത്തെ പ്ലാന്റാണ് പദ്ധതികളിലൊന്ന്. 450 കോടിയാണ് ഇതിന്റെ നിക്ഷേപം.

ഐ.എൽ.വി. സൗത്ത് വെയർഹൗസിങ് പാർക്ക് പ്രൈവറ്റി ലിമിറ്റഡിന്റെ പദ്ധതി 423 കോടി രൂപയുടേതാണ്.

ജപ്പാൻ കമ്പനിയായ അയോമ സീസാകുഷോ വസന്തനരസപുരയിൽ 210 കോടിയുടെ നിർമാണയൂണിറ്റ് ആരംഭിക്കാനുള്ളതാണ് മറ്റൊരു പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts