ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിലെ തകർന്നഗേറ്റിന്റെ സ്ഥാനത്ത് താത്കാലിക ഗേറ്റ് സ്ഥാപിച്ചു.
ഇതോടെ ഇതുവഴി അണക്കെട്ടിലെ വെള്ളം ഒഴുകിപ്പോകുന്നതിന് താത്കാലിക പരിഹാരമായി.
ദിവസങ്ങൾനീണ്ട പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച വൈകീട്ടോടെയാണ് താത്കാലികഗേറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലെത്തിയത്.
അഞ്ച് സ്റ്റോപ്പ് ലോഗുകളാണ് താത്കാലികഗേറ്റിനായി ഉപയോഗിച്ചത്. ഇതുവഴിയുള്ള വെള്ളമൊഴുക്ക് തടയാൻകഴിഞ്ഞതോടെ മറ്റുഗേറ്റുകളും അടച്ചു.
അതേസമയം, തകർന്നിടത്ത് സ്ഥിരംഗേറ്റ് പുനഃസ്ഥാപിക്കണമെങ്കിൽ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും താഴണം.
ശനിയാഴ്ച രാത്രിയാണ് അണക്കെട്ടിന്റെ 19-ാമത്തെ ക്രെസ്റ്റ് ഗേറ്റ് തകർന്ന് പുഴയിലൂടെ വെള്ളം ഒഴുകിപ്പോയത്. ഗേറ്റിന്റെ ഇരുമ്പുകൊണ്ടുള്ള ചെയിൻ തകരുകയായിരുന്നു.
ഇതോടെ 35,000 ക്യുസെക്സ് വെള്ളം അണക്കെട്ടിൽനിന്ന് കുതിച്ചുചാടി.
അണക്കെട്ടിന്റെ ഈഭാഗത്തെ സമ്മർദം കുറയ്ക്കാനായി ബാക്കിയുള്ള 33 ഗേറ്റുകളും അധികൃതർ തുറന്നു.
ഞായറാഴ്ച രാവിലെയായപ്പോഴേക്കും ഒരുലക്ഷം ക്യുസെക്സ് വെള്ളം പുഴയിലേക്കൊഴുകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.