ലക്നൗ: ദേശീയ പതാകയില്‍ ഇരുന്ന് ചീട്ടുകളിച്ച് യുവാക്കള്‍.
ദേശീയ പതാക നിലത്ത് വിരിച്ച് അതില്‍ ഇരുന്ന് ചീട്ടു കളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പെടുകയും കേസെടുക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ മഥുര സ്വദേശികള്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, പ്രതികളിലൊരാള്‍ സ്കൂള്‍ അദ്ധ്യാപകനാണെന്നാണ് പുറത്തുവരുന്ന വിവരം.
മഥുര ജില്ലയിലെ ലക്ഷ്മി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഷൂസും ചെരിപ്പും ധരിച്ചാണ് ഇവർ ദേശീയ പതാകയില്‍ ഇരുന്ന് ചീട്ടുകളിച്ചത്.
സമീപത്തുണ്ടായിരുന്ന ആരോ ഒരാള്‍ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.