ബെംഗളൂരു : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയ കേസിൽ ബി.ജെ.പി. എം.എൽ.എ. ഭരത് ഷെട്ടിക്ക് ഇടക്കാല മുൻകൂർ ജാമ്യം.
ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജൂലായ് എട്ടിന് മംഗളൂരുവിലെ കാവൂരിൽ ഭരത് ഷെട്ടി നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് കേസിനിടയാക്കിയത്.
രാഹുലിന്റെ മുഖത്തടിക്കണമെന്നായിരുന്നു പരാമർശം. കോൺഗ്രസ് നേതാവ് അനിൽകുമാർ കാവൂർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.