രാമനഗര ജില്ലയ്ക്ക് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ ഒരുങ്ങി ഡികെ ശിവകുമാർ 

ബെംഗളൂരു : രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നൽകി.

രാമനഗരയെ ബെംഗളൂരുവിന്റെ ഭാഗമാക്കി മാറ്റാനാണ് നീക്കം.

രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകൾ ചേർന്നതാണ് രാമനഗര ജില്ല.

രാമനഗരയാണ് ജില്ലാ ആസ്ഥാനം.

നഗരത്തിൽ നിന്ന് വിട്ടാണ് ഈ താലൂക്കുകൾ.

ഇവയ്ക്ക് ബെംഗളൂരു സൗത്ത് എന്നു പേരുവരുന്നതോടെ ബെംഗളൂരുവിന്റെ വികസനപദ്ധതികളുടെ ഗുണഫലങ്ങൾ ഇവിടേക്കും ലഭിക്കും.

പേരുമാറ്റത്തിനുള്ള പദ്ധതി മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കുവെക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.

പുതിയജില്ല സൃഷ്ടിക്കുകയല്ല, നിലവിലെ ജില്ലയുടെ പേരുമാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.

നേരത്തേ ദൊഡ്ഡബല്ലാപുര, നെലമംഗല, യെലഹങ്ക, ദേവനഹള്ളി, അനെകൽ, ബെംഗളൂരു സൗത്ത്, ബെംഗളൂരു ഈസ്റ്റ്, ഹൊസകോട്ടെ, രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ താലൂക്കുകൾചേർന്നാണ് ആദ്യം ബെംഗളൂരു ജില്ല രൂപംകൊണ്ടതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

1986-ൽ ദൊഡ്ഡബല്ലാപുര, നെലമംഗല, ദേവനഹള്ളി, ഹൊസകോട്ടെ, ചന്നപട്ടണ, രാമനഗര, മാഗഡി, കനകപുര താലൂക്കുകളെ ഉൾപ്പെടുത്തി ബെംഗളൂരു റൂറൽജില്ല നിലവിൽവന്നു.

2007-ൽ ഇതിൽ നിന്ന്‌ മാഗഡി, കനകപുര, ചന്നപട്ടണ, രാമനഗര താലൂക്കുകൾചേർത്ത് രാമനഗര ജില്ല രൂപവത്‌കരിക്കുകയായിരുന്നു.

‘ഞങ്ങൾ ഞങ്ങളുടെ വ്യക്തിത്വത്തെ വീണ്ടെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം’ ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us