ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ഫുട്ബോൾ കപ്പിന്റെ ഫിക്സചർ ഡോക്ടർ മറിയ ഉമ്മൻ അറുക്കെടുപ്പിലൂടെ നിർവഹിച്ചു.
25000 രൂപ ഒന്നാം സമ്മാനം ആയുള്ള നയൻസ് ഫുട്ബോൾ കപ്പിന് 16 ടീമുകളാണ് മത്സരിക്കുന്നത്.
നറുക്കെടുപ്പിൽ അഡ്വക്കേറ്റ് സത്യൻ പുത്തൂർ, വിനു തോമസ്, അലക്സ് ജോസഫ്, ജോണിച്ചൻ വി ഒ, ആന്റോ എം പി, ജെയ്സൺ ജോസഫ്, സുമോജ് മാത്യു, ഡോക്ടർ നകുൽ ബി കെ, അംജിത് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ വിവിധ ടീമുകളുടെ പ്രതിനിധികളും പങ്കെടുത്തു.
അപ്പയുടെ അവസാന നാളുകൾ ജീവിച്ച അപ്പയുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിൽ ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്ന കെപിസിയുടെ സംഘാടകരെ ഡോക്ടർ മറിയ ഊമൻ അഭിനന്ദിച്ചു.
ബേഗൂർ ക്രൈസ്റ്റ് അക്കാദമിയിൽ ഉള്ള ടർഫ് ഗ്രൗണ്ടിൽ വെച്ച് ഇന്ന് ഞായറാഴ്ച (26 മെയ് ) രാവിലെ എട്ടുമണി മുതൽ മത്സരങ്ങൾ ആരംഭിക്കും.
കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, ആന്റോ ആന്റണി എം പി , എംഎൽഎയും ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡണ്ടുമായ എൻ എ ഹാരിസ്, എംഎൽഎ ബി ശിവണ്ണ, രാഹുൽ മാങ്കുട്ടത്തിൽ, മുഹമ്മദ് നാലപ്പാട്, ആർ കെ രമേഷ്, നിർമ്മാതാവും നടനുമായ അരുൺ ദേവസ്യ, അഡ്വക്കേറ്റ് പ്രവീൺ കുമാർ ( പ്രസിഡന്റ് മണ്ഡപ പഞ്ചായത്ത് പ്രസിഡന്റ്), രവികുമാർ ഹുളിമംഗല പഞ്ചായത്ത് പ്രസിഡന്റ്, ഓ മഞ്ജു ബെംഗളൂരു സൗത്ത് ഡിസിസി പ്രസിഡന്റ്, ജി കൃഷ്ണാപ്പ കർണാടക ഗ്യാരണ്ടി ഗ്യാരണ്ടി ഇമ്പ്ലിമെന്റേഷൻ ബോർഡ് ചെയർമാൻ, ശ്രീ അനിൽ കുമാർ എക്സ് ചെയർമാൻ തോഗ്ഗുർ പഞ്ചായത്ത്, ബി കെ കിഷോർ കുമാർ ഇൻസ്പെക്ടർ ഇന്റലിജിൻസ് ആൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കുന്നതായിരിക്കും എന്ന് പ്രസിഡന്റ് സത്യൻ പുത്തൂർ, ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.