ബെംഗളൂരുവിൽ താപനില ഉയരുന്നതിനനുസരിച്ച് ബിയർ വിൽപ്പനയും ഉയർന്നു

ബെംഗളൂരു: കർണാടകയിലും പ്രത്യേകിച്ച് ഇന്ത്യൻ സിലിക്കൺ സിറ്റിയിലും ഉയർന്ന താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ ബിയർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. അടുത്തിടെ പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, എക്സൈസ് വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കർണാടകയിലെ വർദ്ധിച്ചുവരുന്ന താപനിലയാണ് വിൽപ്പനയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് പറഞ്ഞു. കഴിഞ്ഞ 15 ദിവസത്തിനിടെ സംസ്ഥാനത്തുടനീളം 23.5 ലക്ഷം കാർട്ടൺ പെട്ടി ബിയർ വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നു. 2023 ഏപ്രിൽ മാസത്തിലെ മൊത്തം വിൽപ്പനയുടെ 61% കർണാടക ഇതിനകം കൈവരിച്ചതായി ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു. “കഴിഞ്ഞ ഏപ്രിലിൽ…

Read More

മകനെ ആദ്യം വിളിച്ചത് നേഹ; ഇരുവരും പ്രണയത്തിലായിരുന്നു; ഉണ്ടായത് ‘ലൗ ജിഹാദ്’ അല്ലെന്ന് ഫയാസിന്റെ അമ്മ

ബെംഗളൂരു: തന്റെ മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയിൽ കോൺഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ അമ്മ. അതെസമയം കൊലപാതകത്തിനു പിന്നിൽ ലൗ ജിഹാദ് ആരോപണം തെറ്റാണെന്നും ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വീട്ടിൽ ഒറ്റയ്ക്ക് ഇരിപ്പായിരുന്നെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടി നേഹ ഹിരേമത്തിന്റെ പിതാവും കർണാടക ബിജെപിയും സംഭവത്തെ ‘ലൗ ജിഹാദ്’ ആയാണ് കാണുന്നത്. നേഹയുടെ പിതാവും കർണാടകയിലെ കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്ത് ആരോപിക്കുന്നത് നിർബന്ധിത…

Read More

നഗരത്തിൽ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി; നാലു ബംഗ്ലാദേശികൾ അറസ്റ്റിൽ

ബെംഗളൂരു : വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കിയ നാലു ബംഗ്ലാദേശികളെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റുചെയ്തു. ഷമിം അഹമ്മദ്, മുഹമ്മജ് അബ്ദുള്ള, നൂർജഹാൻ, ഹാരൂൺ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ബെന്നാർഘട്ടയിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു ഇവർ. വീട്ടിൽ റെയ്ഡ് നടത്തിയാണ് ബംഗ്ലാദേശികളെ പിടികൂടിയത്. വ്യാജ വാടകരേഖകളും താമസസ്ഥലത്തിന്റെ വ്യാജരേഖകളും ഉപയോഗിച്ചാണ് ഇവർ ആധാർ, പാൻ, റേഷൻകാർഡുകൾ സ്വന്തമാക്കിയതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു സ്വദേശികളായ മുബാറക്, മുനീർ, ഹുസൈൻ, നഹീം എന്നിവരാണ് വ്യാജരേഖകളുണ്ടാക്കാൻ സഹായിച്ചത്. ഇവരുടെപേരിലും പോലീസ് കേസെടുത്തു.

Read More

‘ടെക് നഗരത്തെ കോൺഗ്രസ് ടാങ്കർ നഗരമാക്കി’; സർക്കാരിനെ കടന്നാക്രമിച്ച് മോദി

ബെംഗളൂരു : ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമത്തെ മുൻനിർത്തി കോൺഗ്രസ് സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ടെക് നഗരമായ’ ബെംഗളൂരുവിനെ കോൺഗ്രസ് സർക്കാർ ടാങ്കർ നഗരമാക്കി മാറ്റി കുടിവെള്ള മാഫിയക്ക് കൈമാറിയതായി മോദി കുറ്റപ്പെടുത്തി. ‘ബെംഗളൂരു നഗരത്തെ രൂപപ്പെടുത്തിയ നാഡപ്രഭു കെംപെഗൗഡക്ക് ബെംഗളൂരുവിനെ ഒരു ഗംഭീര നഗരമാക്കി മാറ്റുകയെന്നതായിരുന്നു സ്വപ്നം. പക്ഷേ, കോൺഗ്രസ് സർക്കാർ ഭരണമേറ്റ് കുറച്ചുകാലം കൊണ്ട് സ്ഥിതി വഷളാക്കി.’-പ്രധാനമന്ത്രി പറഞ്ഞു. പാലസ് മൈതാനത്ത് നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കൃഷിയുടെയും നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ബജറ്റ് വിഹിതം സർക്കാർ വെട്ടിക്കുറച്ചതായി മോദി…

Read More

കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരുക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരുക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്കേറ്റത്. പ്രചരണത്തിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരുക്ക് പറ്റുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി പര്യടനം തുടരുകയാണ്.

Read More

ഡികെ ശിവകുമാറിനെതിരെ കേസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെ ശനിയാഴ്ച കേസെടുത്തിരുന്നു. ഡികെ ശിവകുമാർ വോട്ടർമാരുമായി കച്ചവട ഇടപാട് നടത്തിയെന്ന് ആരോപിച്ച് ബിജെപി എംഎൽഎ അശ്വത് നാരായൺ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരം “കൈക്കൂലി”,      “തിരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനം” എന്നിവയ്ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി  സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. കോൺഗ്രസിന് വോട്ട് നൽകുന്നതിന് പകരമായി ജലവിതരണം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത് ഡികെ ശിവകുമാർ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം…

Read More

മഴ മുന്നറിയിപ്പ്; അടുത്ത മൂന്നോ നാലോ ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴ

ബെംഗളൂരു: സംസ്ഥാനത്ത് പലയിടത്തും അടുത്ത മൂന്ന് നാല് ദിവസത്തേക്ക് മഴ തുടരും. ഭൂരിഭാഗം ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴ ഇപ്പോൾ തന്നെ പെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബാഗൽകോട്ട്, ബെൽഗാം, ബിദാർ, ധാർവാഡ്, ഗദഗ്, ഹവേരി, കലബുറഗി, കോപ്പൽ, റായ്ച്ചൂർ, വിജയപൂർ, യാദ്ഗിരി എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസം മഴ പെയ്യും. ബംഗളൂരു, ബംഗളൂരു റൂറൽ, കോലാർ, ചിക്കബല്ലാപ്പൂർ, തുംകൂർ, രാമനഗര, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, ഹാസൻ, ചിക്കമംഗളൂരു, ഷിമോഗ, കുടക്, വിജയനഗർ, ബെല്ലാരി, ചിത്രദുർഗ, ദാവൻഗരെ 22-ന് ശക്തമായ മഴ ലഭിക്കും.…

Read More

വിവാദം മുറുകുന്നു; നേഹയുടെ കൊലപാതകത്തിനു പിന്നിൽ ‘ലൗ ജിഹാദ’ല്ലെന്ന് സിദ്ധരാമയ്യ; എങ്കിൽ കൊലപാതകത്തിന് പിന്നിലെ കാരണമെന്ത് ?

ബെംഗളൂരു: കർണാടകയിലെ ഹുബ്ബാളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകളെ കൊലപ്പെടുത്തിയ സംഭവം ലൗ ജിഹാദ് ആണെന്ന പ്രചാരണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലപാതകത്തിന് കാരണമായത് ചില വ്യക്തിപരമായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നിരഞ്ജൻ ഹിരാമത്ത് എന്ന കോൺഗ്രസ് കോർപ്പറേറ്ററുടെ മകൾ നേഹ ഹിരേമത്താണ് കൊല ചെയ്യപ്പെട്ടത്. ഫയാസ് ഖൊണ്ടനായിക്ക് എന്ന പ്രതിയെ ഇതനകം പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ നേഹയുടെ സഹപാഠിയായിരുന്നു. ഒരു മണിക്കൂറിനകം പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ. കേസ് സമഗ്രമായി അന്വേഷിക്കുമെന്നും…

Read More

പ്രചരണത്തിനിടെ എൻഡിഎ സ്ഥാനാർഥി കൃഷ്ണ കുമാറിന് പരിക്ക് 

കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയില്‍ വച്ച്‌ കണ്ണിനാണ് പരിക്കേറ്റത്. സ്വീകരണം നല്‍കുന്നതിനിടെ കൂർത്ത വസ്തു കണ്ണില്‍ കൊണ്ടാണ് പരിക്കേറ്റതെന്ന് എൻ ഡി എ നേതാക്കള്‍ അറിയിച്ചു.

Read More

ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു 

ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീ. ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മണ്ഡ്യ ഡയസിസ് ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത് നിർവഹിച്ചു. നയൻസ് ഫുട്ബോൾ മത്സരം മെയ് 26 ഞായറാഴ്ച, ബേഗൂർ റോഡ് ഉള്ളഹള്ളിയിൽ ഉള്ള ക്രൈസ്റ്റ് അക്കാഡമി ടർഫിൽ വച്ച് നടക്കും. ചടങ്ങിന്ന് അലക്സ് ജോസഫ്, ജോണിച്ചൻ വി ഒ, ബിനു വി അർ, ബിനു ദിവകാരൻ, ഡോക്ടർ നകുൽ, റോബിൻ,വിനു തോമസ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സംസാരിക്കവേ പ്രബുദ്ധമായ രാഷ്ട്രീയ കേരളത്തിന് ഉമ്മൻ ചാണ്ടി…

Read More