നഗരത്തിലെ സ്വകാര്യ സ്കൂളിന് ബോംബ് ഭീഷണി!

ബെംഗളൂരു : അടുത്തിടെ ബംഗളൂരു നഗരത്തിലെ 48-ലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണി വന്നതിന് പിന്നാലെ മറ്റൊരു സ്വകാര്യ സ്‌കൂളിലും ബോംബ് ഭീഷണി.

ബംഗളൂരു പ്രാന്തപ്രദേശത്തുള്ള ആനേക്കൽ താലൂക്കിലെ ഹുലിമംഗലയിലുള്ള ട്രെമിസ് വേൾഡ് സ്‌കൂളി ന് നേരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ബോംബ് ഭീഷണി ഇ-മെയിൽ ലഭിച്ചു, സ്ഥലത്ത് ആശങ്കയുടെ അന്തരീക്ഷം സൃഷ്ടിച്ചു.

സ്‌കൂൾ മുറിയുടെ മേശക്കടിയിൽ ബോംബ് വെച്ചതായാണ് മെയിൽ ലഭിച്ചിത്. അതിനാൽ സ്‌കൂൾ മാനേജ്‌മെൻ്റ് ബോർഡ് പോലീസിൽ വിവരമറിയിയിക്കുകയായിരുന്നു .

  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ

ഹെബ്ബഗോഡി പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി സ്‌കൂൾ മുഴുവൻ പരിശോധിച്ചു.

എന്നാൽ സ്‌കൂളിൽ നിന്ന് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.

ഡിസംബറിൽ ബെംഗളൂരുവിലെ 48 സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായി. തുടർന്ന് മാർച്ച് ഒന്നിന് ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനമുണ്ടായി.

സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡി.കെ. ശിവമാർ, ആഭ്യന്തരമന്ത്രി പരമേശ്വർ തുടങ്ങി നിരവധി നേതാക്കൾക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

25 ലക്ഷം ഡോളർ (20 കോടി രൂപ) നൽകിയില്ലെങ്കിൽ ദുരന്തം സുനിശ്ചിതമാണെന്ന് ഇ-മെയിലിലൂടെ അക്രമി ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സ്‌കൂളിന് ഭീഷണി സന്ദേശം ലഭിച്ചത് ആശങ്ക ഉയർത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു
[masterslider id="10"]

Related posts