ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ വെള്ളത്തിനടിയിൽ പൂജ നടത്തിയതിനെ വിമർശിച്ച് ബഹുഭാഷാ നടൻ പ്രകാശ് രാജ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാനാണ് മോദി ദ്വാരകയിൽ വെള്ളത്തിനടിയിൽ പ്രാർത്ഥന നടത്തിയതെന്ന് പ്രകാശ് രാജ് അവകാശപ്പെട്ടു.
ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) ചൊവ്വാഴ്ച മംഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്
“എന്തൊരു നേതാവാണ് നമുക്കുള്ളത്? അദ്ദേഹം എങ്ങനെയാണ് രാജ്യത്തെ കബളിപ്പിക്കുന്നത്? 2019ൽ ഒരു ഫോട്ടോയ്‌ക്കായി ക്യാമറാ പേഴ്‌സണുമായി അദ്ദേഹം ഒരു ഗുഹയ്ക്കുള്ളിൽ പോയി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി ക്യാമറയുമായി വെള്ളത്തിനടിയിൽ പോയി. അടുത്ത തിരഞ്ഞെടുപ്പിന് അദ്ദേഹം ചന്ദ്രനിലേക്ക് പോകുമെന്നും പ്രകാശ് രാജ് പറഞ്ഞു.
രാം മന്ദിർ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനിടെ ഉപവസിച്ച പ്രധാനമന്ത്രിയെ പ്രകാശ് രാജ് വിമർശിച്ചു. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി നിരാഹാരമിരിക്കുന്ന നേതാക്കളുണ്ടായിരുന്നു, ഇപ്പോൾ ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ ഉപവസിക്കുന്ന നേതാക്കൾ നമുക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകാശ് രാജ് നരേന്ദ്ര മോദിയെ അഭിനേതാവ് എന്നും വിശേഷിപ്പിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.